MOVIES
"പഞ്ചാബി ഹൗസിലൊക്കെ കണ്ട ഹരിശ്രീ അശോകനെ മാജിക് മഷ്റൂംസിൽ കാണാം"
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാജിക് മഷ്റൂംസ്'
പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' ജനുവരി 23ന് തിയേറ്ററുകളിൽ. പ്രേക്ഷകർ ഏറ്റെടുത്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫാന്റസി എന്റർടെയ്നറായാണ് എത്തുന്നത്.
സിനിമയുടെ സംവിധായകൻ നാദിർഷ, നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ, നായിക അക്ഷയ ഉദയകുമാർ, ഹരിശ്രീ അശോകൻ എന്നിവരുമായുള്ള അഭിമുഖം കാണാം.
