
അഭിനേതാക്കളായ നാഗ ചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹം 2024 ഡിസംബറിലാണ് നടന്നത്. വിവാഹത്തില്‍ ആരാധകര്‍ സന്തോഷത്തോടെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചെങ്കിലും നാഗ ചൈതന്യയും സമാന്തയും തമ്മില്‍ വേര്‍പിരിഞ്ഞതിനെ ചൊല്ലി നാഗ ചൈതന്യയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ വെറുപ്പ് ഉയര്‍ന്ന് വന്നിരുന്നു. അത് ശോഭിതയെയും ബാധിച്ചിരുന്നു. സമൂഹമാധ്യമത്തില്‍ ഇരുവര്‍ക്കും എതിരെ വിമര്‍ശനങ്ങളും വിദ്വേഷവും ഉയര്‍ന്ന് വന്നിരുന്നു. നാഗ ചൈതന്യയും നടി സമാന്തയും മുന്‍പ് ഭാര്യ ഭര്‍ത്താക്കന്‍മാരായിരുന്നു. 2021ല്‍ വിവാഹം കഴിഞ്ഞ ഇരുവരും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിയുകയായിരുന്നു.
അവരുടെ വിവാഹ മോചനത്തിന് ശേഷം ആരാധകര്‍ക്കിടയില്‍ രണ്ട് വിഭാഗം രൂപപ്പെട്ടു. ഒരു കൂട്ടര്‍ നാഗ ചൈതന്യയെ പിന്തുണച്ചപ്പോള്‍ ഒരു വിഭാഗം സമാന്തയ്‌ക്കൊപ്പമായിരുന്നു. അടുത്തിടെ തന്റെ പുതിയ ചിത്രമായ തണ്ടേലിന്റെ പ്രമോഷന്റെ ഭാഗമായി വംശി കരുപ്പാട്ടിക്ക് നല്‍കിയ അഭിമുഖത്തില്‍ താരവും ശോഭിതയും നേരിടേണ്ടി വന്ന വിദ്വേഷത്തെ കുറിച്ച് സംസാരിച്ചു.
'എനിക്ക് അവളെ കുറിച്ച് ഓര്‍ത്ത് വിഷമമുണ്ട്. ഇതൊന്നും അവളുടെ തെറ്റല്ല. അവളിലേക്ക് വന്ന വിദ്വേഷവും വെറുപ്പും അവള്‍ അര്‍ഹിക്കുന്നില്ല', എന്നാണ് നാഗ ചൈതന്യ പറഞ്ഞത്.
എങ്ങനെയാണ് ശോഭിത തന്റെ ജീവിതത്തിന്റെ ഭാഗമായതെന്നും നാഗ ചൈതന്യ പറഞ്ഞു. 'വളരെ മനോഹരവും സ്വാഭാവികവുമായ രീതിയിലാണ് ഞങ്ങള്‍ കണ്ടു മുട്ടിയത്. സോഷ്യല്‍ മീഡിയയില്‍ ചാറ്റ് ചെയ്തുകൊണ്ടാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. വളരെ മനോഹരവും സത്യസന്ധവുമായി ഉണ്ടായി വന്ന ഒരു ബന്ധമാണത്. അവള്‍ ഒരിക്കലും എന്റെ മുന്‍ ജീവിതവുമായി ബന്ധപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് എനിക്ക് അവള്‍ നേരിടേണ്ടി വരുന്ന വെറുപ്പ് ആലോചിച്ച് ദേഷ്യം വരാറ്', എന്നും നാഗ ചൈതന്യ പറഞ്ഞു.
അതോടൊപ്പം തന്നെ ശോഭിതയെ താരം പ്രശംസിക്കുകയും ചെയ്തു. 'എല്ലാം മനസിലാക്കിയതിന് ഞാന്‍ അവളോട് നന്ദി പറയേണ്ടിയിരിക്കുന്നു. ഇതിലൂടെ കടന്ന് പോകാന്‍ അവള്‍ വളരെ അധികം പക്വത കാണിച്ചു. ഇതെല്ലാം നേരിടുന്നത് അത്ര എളുപ്പമല്ല. ശോഭിത എന്നെ സംബന്ധിച്ച് യഥാര്‍ത്ഥ ഹീറോയാണ്', എന്നും താരം കൂട്ടിച്ചേര്‍ത്തു.