'നാഗബന്ധ'ത്തിലെ 'വീരനാഗ' ഗാനം വരുന്നു; ചിത്രത്തിന്റെ ആഗോള റിലീസ് ജൂലൈ മൂന്നിന്

മൂന്ന് ദിവസം മുൻപ് ഹൈദരാബാദിലെ പ്രസാദ് പിസിഎക്സ് സ്ക്രീനിൽ ആയിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച്
'നാഗബന്ധം' സിനിമ
'നാഗബന്ധം' സിനിമ
Published on
Updated on

ഹൈദരാബാദ്: അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'നാഗബന്ധ'ത്തിലെ പുതിയ ഗാനം എത്തുന്നു. 'വീരനാഗ' ഗാനം എന്ന പേരിൽ പുറത്ത് വരുന്ന ഈ ഗാനം ജൂൺ 26നാണ് എത്തുന്നത്. നാഗ സാധുക്കളുടെ കഥ പറയുന്ന, അവരെ ആഘോഷിക്കുന്ന ഗാനമായാണ് 'വീര നാഗ ഗാനം' ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ചിത്രം 2026, ജൂലൈ മൂന്നിന് ആഗോള റിലീസായി എത്തും.

മൂന്ന് ദിവസം മുൻപാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഇതിനോടകം 30 മില്യൺ കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ നേടിയെടുത്തിരിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടുന്ന ട്രെയ്‌ലർ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വർധിപ്പിച്ചിട്ടുണ്ട്. ചിത്രം ജൂലൈ മൂന്നിന് ആഗോള റിലീസായി എത്തും.

'നാഗബന്ധം' കേരളത്തിലെത്തിക്കുന്നത് ജിഎഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമാതാവ് താരക് സിനിമാസ്.

മൂന്ന് ദിവസം മുൻപ് ഹൈദരാബാദിലെ പ്രസാദ് പിസിഎക്സ് സ്ക്രീനിൽ ആണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ട്രെയ്‌ലറിലെ ദൃശ്യങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കാൻവാസിൽ വമ്പൻ ദൃശ്യാനുഭവം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ബ്രഹ്മാണ്ഡ ദൃശ്യങ്ങളും, അമ്പരപ്പിക്കുന്ന വിഎഫ്എക്സും ആണ് ഈ ട്രെയിലറിൻ്റെ ഹൈലൈറ്റ്.

'നാഗബന്ധം' സിനിമ
ഇതാണ് റീമാസ്റ്ററിങ്! സേതുമാധവൻ വീണ്ടുമെത്തുന്നു; 'കിരീടം' റീ റിലീസ് ട്രെയ്‌ലർ പുറത്ത്

ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്. നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ സീ സ്റ്റുഡിയോഡ് പ്രദർശനത്തിന് എത്തിക്കും. സീ സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ ഉത്തരേന്ത്യൻ തിയേറ്റർ വിതരണ അവകാശങ്ങൾ സ്വന്തമാക്കിയത്. സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശങ്ങൾ നേടിയപ്പോൾ, ചിത്രത്തിന്റെ തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മാ സ്വന്തമാക്കി. ബാക്കി ഭാഷകളിലെ ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശങ്ങളും സീ സ്റ്റുഡിയോ ആണ് നേടിയിരിക്കുന്നത്.

'പൊന്നിൻ കട്ടയാണെന്നാലും...'; ഭാസ്കരൻ മാസ്റ്ററിന്റെ അനശ്വര ഗാനം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ

ഛായാഗ്രഹണം- സൗന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ - അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം.

ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് & ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ.

News Malayalam 24x7
newsmalayalam.com