സോണിയാ സോണിയാ...; ദേവയെ വെട്ടി സൈമൺ സ്റ്റൈൽ, രക്ഷകനിലെ ഹിറ്റ് സോങ് പങ്കുവച്ച് ആരാധകർ

നടന്റെ ഹെയർ സ്റ്റൈലിലാണ് ആരാധകർ വീണുപോയത്. 70 വയസുകഴിഞ്ഞിട്ടും ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതിലും പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
നാഗാർജുന
നാഗാർജുനSource; Social Media
Published on

ലോകേഷേ കനകരാജിന്റെ സംവിധാനത്തിലെത്തിയ രജനികാന്ത് ചിത്രം കൂലി റിലീസ് ആയതോടെ സോഷ്യൽ മീഡിയയിൽ പലവിധ ചർച്ചകളാണ്. നായകനായ ദേവയെ മറികറന്ന് വില്ലനായ സൈമണാണ് ഇപ്പോൾ താരം. സൂപ്പർ താരം നാഗാർജുനയാണ് കൂലിയിൽ നെഗറ്റീവ് റോളിലെത്തിയത്. കഥയിൽ വില്ലനെങ്കിലും നടന്റെ സ്റ്റൈലും ലുക്കും ആരാധകർക്കിടയിൽ ഹിറ്റായി. പ്രത്യേകിച്ചും ഹെയർ സ്റ്റൈൽ.

നാഗാർജുനയുടെ പഴയ തമിഴ് ചിത്രം രക്ഷകനിലെ സോണിയ എന്ന പാട്ടിലെ വരികൾ ചേർത്ത് വെച്ചാണ് കൂലിയിലെ രംഗങ്ങൾ റീലുകളിൽ വൈലാകുന്നത്. നടന്റെ ഹെയർ സ്റ്റൈലിലാണ് ആരാധകർ വീണുപോയത്. 70 വയസുകഴിഞ്ഞിട്ടും ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതിലും പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ കൂലിയിൽ നാഗാർജുനയെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

ലോകേഷ്- രജനി ചിത്രം കൂലി സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ കാമിയോ റോളില്‍ ആമിര്‍ ഖാനും എത്തുന്നുണ്ട്. ചിത്രം ഇതിനോടകം തന്നെ 400 കോട് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com