ബാലയ്യയുടെ മകൻ മോക്ഷഗ്ന്യ നായകനാവുന്നു; അരങ്ങേറ്റം പ്രശാന്ത് വർമ്മ ചിത്രത്തിലൂടെ

പുരാണങ്ങളിൽ നിന്നുള്ള ഒരു പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്
ബാലയ്യയുടെ മകൻ മോക്ഷഗ്ന്യ നായകനാവുന്നു; അരങ്ങേറ്റം പ്രശാന്ത് വർമ്മ ചിത്രത്തിലൂടെ
Published on

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പ്രശാന്ത് വർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ, തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ നായകനാകുന്നു. നന്ദമൂരി മോക്ഷഗ്ന്യയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ലെജൻഡ് പ്രൊഡക്ഷൻസുമായി ചേർന്ന് എസ്എൽവി സിനിമാസിന് കീഴിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമിക്കുന്നത്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഈ ചിത്രം. എം. തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. മോക്ഷഗ്ന്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.


പുരാണങ്ങളിൽ നിന്നുള്ള ഒരു പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിനായി മോക്ഷഗ്ന്യ അഭിനയം, നൃത്തം , സംഘട്ടനം എന്നിവയിലൊക്കെ കഠിന പരിശീലനമാണ് നടത്തുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള മോക്ഷഗ്ന്യയുടെ ചിത്രവും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. മോക്ഷഗ്ന്യയെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് വലിയ ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണെന്ന് സംവിധായകൻ പ്രശാന്ത് വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com