നാന്‍സി റാണിയായി അഹാന; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

മാര്‍ച്ച് 14ന് ചിത്രം തിയേറ്ററിലെത്തും
നാന്‍സി റാണിയായി അഹാന; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി
Published on


നവാഗതനായ ജോസഫ് മനു ജയിംസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നാന്‍സി റാണി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തു. മമ്മൂട്ടി എന്ന നടനെ നേരില്‍ കാണാനും തനിക്ക് ഒരു നടിയാകാനുമായി കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മമ്മൂട്ടി ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യ പ്രകാശനം ചെയ്യുന്നത് ഈ ചിത്രത്തിന് ഏറെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു എന്നു തന്നെ പറയാം. അഹാന കൃഷ്ണയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

കൈലാത്ത് ഫിലിംസിന്റെ ബാനറില്‍ റോയി സെബാസ്റ്റ്യന്‍, മനു ജയിംസ് സിനിമാസിന്റെ ബാനറില്‍ നൈനാ ജിബി പിട്ടാപ്പിള്ളില്‍, പോസ്റ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ ഡബ്ല്യൂവര്‍ഗീസ് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലാല്‍, ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ധ്രുവന്‍, റോയി സെബാസ്റ്റ്യന്‍, മല്ലികാ സുകുമാരന്‍, വിശാഖ് നായര്‍, കോട്ടയം രമേശ്, ലെന, സുധീര്‍ കരമന, അബൂസലീം, അസീസ് നെടുമങ്ങാട്, മാല പാര്‍വതി, തെന്നല്‍ അഭിലാഷ്, വിഷ്ണു ഗോവിന്ദ്, പോളി വില്‍സണ്‍, സോഹന്‍ സിനുലാല്‍, നന്ദു പൊതുവാള്‍, കോട്ടയം പുരുഷന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. അമേരിക്ക, ഗ്രീസ്, കോട്ടയം, ഇടുക്കി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. മാര്‍ച്ച് 14ന് ചിത്രം തിയേറ്ററിലെത്തും.


ക്യാമറ രാഗേഷ് നാരായണന്‍, എഡിറ്റര്‍ അമിത് സി മോഹനന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍സ് അമിത് സി മോഹനന്‍, അനുജിത്ത് നന്ദകുമാര്‍, അഖില്‍ ബാലന്‍, കൃഷ്ണപ്രസാദ് മുരളി, ലിജു രാജു , ആര്‍ട്ട് പ്രഭ കൊട്ടാരക്കര, കോസ്റ്റും മൃദുല, മേക്കപ്പ് മിട്ട ആന്റണി, സുബി വടകര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, മ്യൂസിക് മനു ഗോപിനാഥ്, നിഹാല്‍ മുരളി, അഭിത്ത് ചന്ദ്രന്‍, സ്റ്റീവ് മാനുവല്‍ ജോമി, മിഥുന്‍ മധു, താവോ ഇസ്സാരോ, വിനീത് എസ്തപ്പാന്‍, ബിജിഎം സ്വാതി മനു പ്രതീക്, ലിറിക്‌സ് അമിത് മോഹനന്‍, ടിറ്റോ പി തങ്കച്ചന്‍, ദീപക് രാമകൃഷ്ണന്‍, നൈന ജിബി, സിങ്ങേഴ്‌സ് വിനീത് ശ്രീനിവാസന്‍, റിമിടോമി, മിയ എസ്സാ മെഹക്, മനു ജെയിംസ്, നിഹാല്‍ മുരളി, അമലാ റോസ് ഡൊമിനിക്, മല്ലികാ സുകുമാരന്‍, ഇന്ദുലേഖ വാര്യര്‍, ജാന്‍വി ബൈജു, സോണി മോഹന്‍, അഭിത്ത് ചന്ദ്രന്‍, മിഥുന്‍ മധു, സൗണ്ട് ഡിസൈന്‍ വിനീത് എസ്ത്തപ്പന്‍, ഡിസൈന്‍ ഉജിത്ത്‌ലാല്‍, V.F.X. ഉജിത്ത്‌ലാല്‍, അമീര്‍, പോസ്റ്റര്‍ ഡിസൈന്‍ ശ്രീകുമാര്‍ MN, ഇവന്റ് മാനേജര്‍ വരുണ്‍ ഉദയ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com