'നായകൻ' തിരിച്ചുവരുന്നു! 16 വർഷത്തിന് ശേഷം എൽജെപി-ഇന്ദ്രജിത്ത് ചിത്രം 4കെയിൽ; റീ റിലീസ് തീയതി പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് 'നായകൻ'
'നായകൻ' തിരിച്ചുവരുന്നു! 16 വർഷത്തിന് ശേഷം എൽജെപി-ഇന്ദ്രജിത്ത് ചിത്രം 4കെയിൽ; റീ റിലീസ് തീയതി പുറത്ത്
Published on
Updated on

കൊച്ചി: ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നായകൻ' റീ റിലീസിനൊരുങ്ങുന്നു. 2010ൽ റിലീസായ ചിത്രം 16 വർഷത്തിന് ശേഷം 4കെ ദൃശ്യമികവിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് സിനിമയിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും നടന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണിതിനെ കണക്കാക്കുന്നത്.

ദേവദൂതൻ', 'ഛോട്ടാ മുംബൈ', 'ഫ്രണ്ട്സ്', 'സമ്മർ ഇൻ ബത്‌ലഹേം' എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് 'നായകൻ' 4കെ ഡോൾബി അറ്റ്‌മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. സെപ്റ്റംബർ നാലിനാണ് ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് 'നായകൻ'. പി.എസ്. റഫീക്കിന്റേതായിരുന്നു തിരക്കഥ. ഇന്ദ്രജിത്തിന് പുറമെ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള.

'നായകൻ' തിരിച്ചുവരുന്നു! 16 വർഷത്തിന് ശേഷം എൽജെപി-ഇന്ദ്രജിത്ത് ചിത്രം 4കെയിൽ; റീ റിലീസ് തീയതി പുറത്ത്
"ഇനി 'അനിമൽ' ആവേണ്ട"; രൺബീർ കപൂറിനോട് 'മഹാഭാരത്' താരം നിതീഷ് ഭരദ്വാജ്

എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്‌മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, പ്രൊജക്ട് ഡിസൈനർ: അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, സപ്ത റെക്കോർഡ്‌സ്, അറ്റ്‌മോസ് മിക്‌സിങ്: ഹരിനാരായണൻ, മാർക്കറ്റിങ് ഹെഡ്: ജിബിൻ ജോയ്, റീസ്റ്റോറേഷൻ: അരുൺ സി.എസ്, മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ ഹൈ സ്റ്റുഡിയോസ്.

News Malayalam 24x7
newsmalayalam.com