മൂന്ന് സെക്കന്‍ഡിന് പത്ത് കോടി രൂപ! ധനുഷ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ്; തുറന്ന കത്തുമായി നയന്‍താര

തന്നെ പോലെ ഒരാള്‍ക്ക് സിനിമ എന്ന് പറയുന്നത് അതിജീവന മാര്‍ഗമാണെന്നും അത് മനസിലാക്കണമെന്നും നയന്‍താര പറയുന്നു.
മൂന്ന് സെക്കന്‍ഡിന് പത്ത് കോടി രൂപ! ധനുഷ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ്; തുറന്ന കത്തുമായി നയന്‍താര
Published on


നടനും നിര്‍മാതാവുമായ ധനുഷിനെതിരെ നയന്‍താര. ധനുഷ് തന്നോടും പങ്കാളിയായ വിഗ്നേഷ് ശിവനോടും വൈരാഗ്യത്തോടെ പെരുമാറുകയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച തുറന്ന കത്തില്‍ നയന്‍താര പറയുന്നു. നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്യാനിരിക്കുന്ന നയന്‍താരയുടെ ജീവിതവും സിനിമയും വിവാഹവും പറയുന്ന ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ ധനുഷ് പത്ത് കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതിനെതിരെയാണ് നയന്‍താര രംഗത്തെത്തിയത്.

തന്നെ പോലെ ഒരാള്‍ക്ക് സിനിമ എന്ന് പറയുന്നത് അതിജീവന മാര്‍ഗമാണെന്നും അത് മനസിലാക്കണമെന്നും നയന്‍താര പറയുന്നു. തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമയില്‍ തന്റെ കരിയറിലെ പ്രധാന ചിത്രമായ നാനും റൗഡി താന്‍ എന്ന ചിത്രത്തെ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് നിര്‍മാതാവായ നിങ്ങളുടെ എന്‍ഒസി ലഭിക്കുന്നതിനായി നീണ്ട രണ്ടു വര്‍ഷക്കാലമാണ് പോരാടിയത്. ഡോക്യുമെന്ററി റിലീസ് ചെയ്യുന്നതിനായി ധനുഷിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു എന്ന് നയൻതാര പറയുന്നു.

എന്നാല്‍ നാനും റൗഡി താന്‍ ചിത്രത്തിലെ ദൃശ്യങ്ങളും പാട്ടു സീനുകളും ഉപയോഗിക്കാന്‍ നിങ്ങള്‍ വിസമ്മതിച്ചതോടെ അവസാനം വിട്ടു കൊടുക്കാന്‍ തന്നെ തയ്യാറായി ഇരിക്കുകയാണെന്നും നയന്‍ താര കുറിച്ചു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലേത് അല്ലാതെ അത്രയും യോജിച്ച ഒരു പാട്ട് തങ്ങളുടെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും എന്ന് കരുതിയിരുന്നില്ല. എന്നാല്‍ പാട്ടിലെ വരികള്‍ പോലും ഉപയോഗിക്കാന്‍ അനുമതി ലഭിക്കാത്തത് തന്റെ ഹൃദയം തകര്‍ത്തുവെന്നും നയന്‍താര കത്തില്‍ പറഞ്ഞു.

ഇതിനൊന്നും നിങ്ങള്‍ സമ്മതിക്കാത്തത് ബിസിനസ് പരമായ ഒന്നാണ് കാരണമായിരുന്നെങ്കില്‍ അത് മനസിലാക്കാമായിരുന്നു. പക്ഷെ അതല്ല. തന്നോട് വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് ധനുഷ് ശ്രമിക്കുന്നതെന്നും നയന്‍ കുറിച്ചു.

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍ വന്നതിന് ശേഷം ധനുഷ് പത്ത് കോടി ആവശ്യപ്പെട്ട് തനിക്കയച്ച ലീഗല്‍ നോട്ടീസിലെ വരികള്‍ വായിച്ച് താന്‍ ഞെട്ടി പോയെന്നും നയന്‍താര പറയുന്നു. സ്വന്തം ഡിവൈസുകളിലും മറ്റുമായി ഷൂട്ട് ചെയ്തതും ബിടിഎസ് ദൃശ്യങ്ങളും അടക്കം മൂന്ന് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യം വരുന്ന, സോഷ്യല്‍ മീഡിയകളില്‍ എല്ലാമുള്ള വീഡിയോകള്‍ ഉള്‍പ്പെടുത്തിയതിനാണ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.


ഓഡിയോ ലോഞ്ചിലും മറ്റും ഫാന്‍സിന് മുന്നില്‍ നിന്ന് പ്രസംഗിക്കുന്ന ധനുഷ് അതിന്റെ പകുതിയെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. പക്ഷെ പ്രസംഗിക്കുന്നതൊന്നും വ്യക്തിജീവിതത്തില്‍ പാലിക്കുന്ന ആളല്ല ധനുഷ് എന്നും നയന്‍താര പറയുന്നു.

വിജയ് സേതുപതിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തിയ നാനും റൗഡി താന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് വിഗ്നേഷ് ശിവനായിരുന്നു. ഇതിന്റെ ഷൂട്ടിനിടയില്‍ ആണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിവാഹിതരായ നയന്‍താരയും വിഗ്നേഷ് ശിവനും തങ്ങളുടെ വിവാഹം നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. അടുത്തിടെയാണ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തുവിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com