എസ്.എസ്. രാജമൗലിയുടെ ജീവിതം ഇനി കണ്ടറിയാം; 'മോഡേണ്‍ മാസ്റ്റേഴ്‌സ്' ഡോക്യുമെന്‍ററി റിലീസ് അപ്ഡേറ്റ്

നെറ്റ്ഫ്ലിക്സിന്‍റെ മോഡേണ്‍ മാസ്റ്റേഴ്സ് ഡോക്യു സീരിസിന്‍റെ ഭാഗമായാണ് ഡോക്യുമെന്‍ററി നിര്‍മിച്ചിട്ടുള്ളത്
രാജമൗലി
രാജമൗലി
Published on

ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഖ്യാതി ലോകമെമ്പാടും എത്തിച്ച സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ ജീവിതം ഡോക്യുമെന്‍ററിയാകുന്നു. നെറ്റ്ഫ്ലിക്സിന്‍റെ മോഡേണ്‍ മാസ്റ്റേഴ്സ് ഡോക്യു സീരിസിന്‍റെ ഭാഗമായാണ് ഡോക്യുമെന്‍ററി നിര്‍മിച്ചിട്ടുള്ളത്. അപ്ലോസ് എന്‍റര്‍ടൈന്‍മെന്‍റ് ഫിലിം കംപാനിയന്‍ സ്റ്റുഡിയോസ് എന്നിവരും നെറ്റ്ഫ്ലിക്സിനൊപ്പം നിര്‍മാണത്തില്‍ പങ്കാളികളാണ്. അനുപമ ചോപ്ര അവതരിപ്പിക്കുന്ന ഡോക്യുമെന്‍ററിയില്‍ ഹോളിവുഡ് സംവിധായകരായ ജെയിംസ് കാമറൂണ്‍, ജോ റൂസോ എന്നിവര്‍ക്കൊപ്പം കരണ്‍ ജോഹര്‍, പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍, റാണ ദഗുബതി തുടങ്ങിയവരും എത്തുന്നുണ്ട്. ഓഗസ്റ്റ് 2 നായിരിക്കും ഡോക്യുമെന്‍ററി റിലീസ് ചെയ്യുക.

അഭിമുഖങ്ങളും ബിഹൈന്‍ഡ് ദ ഷൂട്ട് ദൃശ്യങ്ങളും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സിനിമയിലും അന്തര്‍ ദേശീയ സിനിമകളിലും രാജമൗലി ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും ഡോക്യുമെന്‍ററി പ്രതിപാദിക്കുന്നുണ്ട്. രാജമൗലിയുടേതിന് പുറമേ 'യോ യോ ഹണിസിങ്', 'ദി ഗ്രേറ്റസ്റ്റ് റൈവലറി - ഇന്ത്യ VS പാക്കിസ്ഥാന്‍' (ക്രിക്കറ്റ്), ഓസ്കാര്‍ പുരസ്കാരം നേടിയ' ടു കില്‍ എ ടൈഗര്‍' എന്നീ ഡോക്യുമെന്‍ററികളും നെറ്റ്ഫ്ലിക്സ് ഇന്ത്യ ഈ വര്‍ഷം റിലീസ് ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com