
രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് സിംഗം എഗൈന്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ സമൂഹമാധ്യമത്തില്‍ ട്രെയ്‌ലറിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. സിനിമയില്‍ ലേഡി സിംഗം ആയി എത്തുന്നത് ദീപിക പദുക്കോണ്‍ ആണ്. താരത്തിന്റെ പ്രകടനത്തെ കുറിച്ചും സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ട്രെയ്‌ലര്‍ ക്രിഞ്ച്, ദീപിക അതിലും ക്രിഞ്ച് എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ദീപികയുടെ പ്രകടനത്തിന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്. ഒരു മികച്ച നടിയുടെ വീഴ്ച്ചയാണിതെന്നാണ് മിക്കവരും പറയുന്നത്. സിംഗം എഗൈനിലെ ഏറ്റവും മോശം കഥാപാത്രമാണ് ലേഡി സിംഗം എന്നും ആളുകള്‍ പറയുന്നുണ്ട്.
അതേസമയം സിംഗം എഗൈനില്‍ അജയ് ദേവ്ഗണ്‍, കരീന കപൂര്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, രവി കിഷന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. 2024 ദീപാവലിക്കാണ് ചിത്രം തിയേറ്ററിലെത്തുക. കോപ്പ് ആക്ഷന്‍ സിനിമ കാര്‍ത്തിക് ആര്യന്റെ ഭൂല്‍ ഭുലയ്യയുമായി ക്ലാഷ് റിലീസ് ആയിരിക്കും.