വീരയുടെ സംവിധാനത്തിൽ നായകനായി ഷെയ്‌ൻ നിഗം; റിലീസിനൊരുങ്ങി ഹാൽ

കോഴിക്കോട് മൈസൂർ, ഹൈദ്രാബാദ്, ജയ്പ്പൂർ, എന്നിവിടങ്ങളിലായി നൂറു ദിവസം സിനിമയുടെ ചിത്രീകരണം നീണ്ടുനിന്നു
ഹാൽ റിലീസിംഗ് പോസ്റ്റർ
ഹാൽ റിലീസിംഗ് പോസ്റ്റർSource; Facebook
Published on

ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബർ പന്ത്രണ്ടിന്. അഞ്ചു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പുറത്തുവിട്ടു. ഷെയ്ൻ നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് പോസ്റ്ററിൽ. ജെവിജെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരുത്തിരിഞ്ഞ ശക്തമായ ഒരു പ്രണയ ചിത്രമാണ്. സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് നിർമിച്ചിരിക്കുന്നത്.

സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും ഹാൽ എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. ജോണി ആൻ്റണി സുരേഷ് കൃഷ്ണ,ജോയ് മാത്യു, മധുപാൽ, കെ.യു. മനോജ്. നിഷാന്ത് സാഗർ, നിയാസ് ബക്കർ ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കോഴിക്കോട് മൈസൂർ, ഹൈദ്രാബാദ്, ജയ്പ്പൂർ, എന്നിവിടങ്ങളിലായി നൂറു ദിവസം സിനിമയുടെ ചിത്രീകരണം നീണ്ടുനിന്നു.

നിഷാദ് കോയയുടേതാണ് തിരക്കഥ. സംഗീതം -വി. നന്ദഗോപാൽ. ഛായാഗ്രഹണം -രവിചന്ദ്രൻ. കലാസംവിധാനം - പ്രശാന്ത് മാധവ്മേക്കപ്പ് - അമൽ,കോസ്റ്റ്യും - ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ- ബിജു. പി.കെ.പിആർഒ വാഴൂർ ജോസ്. രാജ് സാഗർ ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com