നിഖിൽ-സംയുക്ത പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'; ടീസർ പുറത്ത്

'കാർത്തികേയ 2' എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിന്റെ 20ാം ചിത്രമാണ് 'സ്വയംഭൂ'.
സ്വയംഭൂ സിനിമയിൽ സംയുക്ത - നിഖിൽ
സ്വയംഭൂ സിനിമയിൽ സംയുക്ത - നിഖിൽ
Published on
Updated on

കൊച്ചി: തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ' ടീസർ പുറത്ത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.

'കാർത്തികേയ 2' എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിന്റെ 20ാം ചിത്രമാണ് 'സ്വയംഭൂ'. ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചന നൽകുന്ന സിനിമയുടെ ടീസർ, ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന കാൻവാസും കാണിച്ചു തരുന്നുണ്ട്.

ഐതിഹ്യ കഥകളിൽ, ശ്രീരാമന് ശിവൻ സമ്മാനിച്ചുവെന്ന് പറയപ്പെടുന്ന ചെങ്കോലിന്റെ പുരാണവുമായി ചേർന്നാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചെങ്കോലിന് വേണ്ടി യുദ്ധങ്ങൾ നടക്കുന്നു. എന്നാൽ, അത് സ്വന്തമാക്കാൻ ആർക്കും കഴിയുന്നില്ല. ഈ നിർണായക ഘട്ടത്തിൽ, നിർഭയനായ ഒരു യോദ്ധാവായി ചിത്രത്തിലെ നായകൻ ഉയർന്നുവരുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഗംഭീര ലുക്കിലാണ് നിഖിൽ സിദ്ധാർത്ഥ ഈ ചിത്രത്തിൽ എത്തുന്നത്. മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. ഇവർ രണ്ടു പേരെയും, സുബ്ബരാജു, സുനിൽ തുടങ്ങിയ താരങ്ങളേയും ടീസറിൽ കാണാം. ഹൈദരാബാദിലെ പ്രസാദ് പി. സി.എക്സ് തിയേറ്ററിൽ ത്രീഡി ഫോർമാറ്റിൽ ആദ്യമായി പ്രദർശിപ്പിച്ച ടീസർ, കാണികളെ വിസ്മയിപ്പിക്കുന്ന നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. രവി ബസ്‌റൂർ ഒരുക്കിയ സംഗീതവും, സെന്തിൽ കുമാറിന്റെ ദൃശ്യങ്ങളും, ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്‌സും ടീസറിന്റെ മികവ് ഉയർത്തുന്നുണ്ട്.

സ്വയംഭൂ സിനിമയിൽ സംയുക്ത - നിഖിൽ
'സാറിന്റെ കണ്ണിലേക്ക് നോക്കരുത്, പോക്കറ്റിൽ കയ്യിടരുത്'; അല്ലു അർജുന്റെ '42 നിബന്ധനകൾ'

സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമ്മർ റിലീസായി ചിത്രം എത്തുമെന്നാണ് നിർമാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി വൈകാതെ പുറത്തു വിടും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിങ് - തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com