'നരിവേട്ട'യ്ക്കു പിന്നാലെ 'ശേഖരവര്‍മ രാജാവു'മായി അനുരാജ് മനോഹര്‍; നിവിന്‍ പോളി ചിത്രം ഷൂട്ടിങ് ആരംഭിച്ചു

പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയാണ് ചിത്രം നിര്‍മിക്കുന്നത്
'നരിവേട്ട'യ്ക്കു പിന്നാലെ 'ശേഖരവര്‍മ രാജാവു'മായി അനുരാജ് മനോഹര്‍; നിവിന്‍ പോളി ചിത്രം ഷൂട്ടിങ് ആരംഭിച്ചു
Published on

ഷെയ്ന്‍ നിഗം നായകനായെത്തിയ ചിത്രം ഇഷ്ക്, ടൊവിനോ നായകനാകുന്ന നരിവേട്ട എന്നീ ചിത്രങ്ങൾക്കുശേഷം നിവിൻ പോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖരവർമ രാജാവ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ്. രഞ്ജിത്തിന്റേതാണ്. സോഷ്യൽ സറ്റയർ വിഭാ​ഗത്തിലുള്ള ചിത്രമായിരിക്കും ശേഖരവർമ രാജാവ്.

തിങ്കളാഴ്ച കളമശ്ശേരിയിൽ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. രാജകുടുംബാം​ഗമായ ശേഖരവർമയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം വലിയ കാൻവാസിലാണ് അനുരാജ് മനോഹർ ഒരുക്കുന്നത്.

അൻസർ ഷാ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. എഡിറ്റർ- കിരൺ ദാസ്. ദിലീപ് ആർ നാഥ് ആണ് കലാസംവിധാനം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം- മെൽവി ജെ, ചന്ദ്രകാന്ത്, മേക്കപ്പ്- അമൽ സി ചന്ദ്രൻ, ചീഫ് അസോസിയേറ്റ്- രതീഷ് രാജൻ. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ, പിആർഒ- സതീഷ് എരിയാളത്ത്, ഡിസൈൻ- യെല്ലോ ടൂത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com