ഹിറ്റ് തുടരാൻ നിവിൻ പോളി; 'ബേബി ഗേൾ' ജനുവരി 23ന് തിയേറ്ററുകളിൽ

മാജിക്ക് ഫ്രെയിം നിർമിക്കുന്ന 40ാമത് ചിത്രമാണ് 'ബേബി ഗേൾ'
'ബേബി ഗേൾ' പോസ്റ്റർ
'ബേബി ഗേൾ' പോസ്റ്റർ
Published on
Updated on

കൊച്ചി: നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് അരുൺ വർമ സംവിധാനം ചെയ്യുന്ന 'ബേബി ഗേൾ' റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 23ന് ആഗോള തലത്തിൽ സിനിമ തിയേറ്ററുകളിലെത്തും. മാജിക്ക് ഫ്രെയിംസ് നിർമിക്കുന്ന 40ാമത് ചിത്രമാണ് 'ബേബി ഗേൾ'. ലിജോ മോൾ ആണ് ചിത്രത്തിലെ നായിക. 'സർവം മായ' എന്ന ഹിറ്റിന് ശേഷം എത്തുന്ന നിവിൻ പോളി ചിത്രത്തിൽ പ്രതീക്ഷകൾ ഏറെയാണ്.

മികച്ച വിജയം നേടിയ 'ഗരുഡൻ' എന്ന ചിത്രത്തിനു ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ബോബി സഞ്ജയ് ആണ്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

'ബേബി ഗേൾ' പോസ്റ്റർ
'അവതാർ 3'ക്കും മുന്നിൽ 'ലോക'; ലെറ്റർബോക്സ്ഡിന്റെ മികച്ച ആക്ഷൻ സിനിമകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ ചിത്രങ്ങൾ

തമിഴിലെ ഹിറ്റ് സംഗീത സംവിധായകൻ സാം സി.എസ് ആണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം നിർവഹിക്കുന്നത് ഫയസ് സിദ്ദിഖ് ആണ്. എഡിറ്റിങ് ഷൈജിത്ത് കുമാരൻ നിർവഹിക്കുന്നു. കോ-പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ. കലാസംവിധാനം: അനീസ് നാടോടി. കോസ്റ്റ്യൂം: മെൽവി. ജെ. മേക്കപ്പ്: റഷീദ് അഹമ്മദ്. സ്റ്റണ്ട്: വിക്കി. സൗണ്ട് മിക്സ്: ഫസൽ എ ബെക്കർ. സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ. സൗണ്ട് റെക്കോർഡിസ്റ്റ്: ഗായത്രി എസ്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: സുകു ദാമോദർ, നവനീത് ശ്രീധർ. അഡ്മിനിസ്‌ട്രേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല. പിആർഒ: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി. ടൈറ്റിൽ ഡിസൈൻ: ഷുഗർ കാൻഡി. പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്. മാർക്കറ്റിങ്- ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിങ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com