നിവിൻ പോളി - റാം ചിത്രം 'യേഴു കടൽ യേഴു മലൈ' ഒക്ടോബർ ഒന്നിന് തിയേറ്ററുകളിൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത് എന്നാണ് സൂചന
 'യേഴു കടൽ യേഴു മലൈ' സിനിമയിൽ അഞ്ജലി, നിവിൻ പോളി
'യേഴു കടൽ യേഴു മലൈ' സിനിമയിൽ അഞ്ജലി, നിവിൻ പോളി
Published on
Updated on

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച്, നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'യേഴു കടൽ യേഴു മലൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. നിവിൻ പോളി, അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് ചിത്രം നിർമിക്കുന്നത്. ഗൗതം രാമചന്ദൻ ചിത്രം 'റിച്'ചിക്ക് ശേഷം നിവിൻ പോളി തമിഴിൽ അഭിനയിച്ച ചിത്രം കൂടിയാണിത്.

8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത് എന്നാണ് സൂചന. തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഈ ചിത്രം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം, മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ വി പ്രോ ബിഗ് സ്ക്രീൻ അവാർഡിനായി മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

 'യേഴു കടൽ യേഴു മലൈ' സിനിമയിൽ അഞ്ജലി, നിവിൻ പോളി
തത്സമയം 37 അഭിനേതാക്കളുടെ മോഷൻ ക്യാപ്ചർ ചിത്രീകരണം! ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടംപിടിച്ച് അല്ലു അർജുൻ - അറ്റ്‌ലി ചിത്രം 'രാക്ക'

ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ ഒരു വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. രവി മരിയ, എൻ അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

 'യേഴു കടൽ യേഴു മലൈ' സിനിമയിൽ അഞ്ജലി, നിവിൻ പോളി
72ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ഗുജറാത്തിൽ; നാലാം പുരസ്കാരം ഏറ്റുവാങ്ങാൻ മമ്മൂട്ടി

ഛായാഗ്രഹണം : എൻ. കെ. ഏകാമ്പരൻ, എഡിറ്റിംഗ്: മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ. കുമാർ, ആക്ഷൻ കൊറിയോഗ്രഫി: സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം: സാൻഡി, കോസ്റ്റ്യൂം ഡിസൈനർ: ചന്ദ്രകാന്ത് സോനാവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പിആർഒ: ശബരി.

News Malayalam 24x7
newsmalayalam.com