LCU-ല്‍ നിവിന്‍ പോളി; 'ബെന്‍സില്‍' രാഘവ ലോറന്‍സിന്റെ വില്ലന്‍

ചിത്രത്തില്‍ രാഘവ ലോറന്‍സ് അവതരിപ്പിക്കുന്ന ബെന്‍സിനോട് കൊമ്പു കോര്‍ക്കാന്‍ എത്തുന്ന വില്ലനായാണ് നിവിന്‍ എത്തുന്നത്. വാള്‍ട്ടര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്
nivin pauly from benz movie
ബെന്‍സ് സിനിമയില്‍ നിന്നും നിവിന്‍ പോളി Source : YouTube Screen Grab
Published on

മലയാളികളുടെ പ്രിയ താരം നിവിന്‍ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക്. ലോകേഷ് കനകരാജിന്റെ തിരക്കഥയില്‍ ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ബെന്‍സ് എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെയാണ് നിവിന്‍ പോളി ലോകേഷിന്റെ എല്‍സിയുവിലെത്തുന്നത്. ബെന്‍സിന്റെ അണിയറ പ്രവര്‍ത്തകരാണ് ഈ വിവരം വീഡിയോ പങ്കുവെച്ചുകൊണ്ട് അറിയിച്ചത്.

ചിത്രത്തില്‍ രാഘവ ലോറന്‍സ് അവതരിപ്പിക്കുന്ന ബെന്‍സിനോട് കൊമ്പു കോര്‍ക്കാന്‍ എത്തുന്ന വില്ലനായാണ് നിവിന്‍ എത്തുന്നത്. വാള്‍ട്ടര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്.

nivin pauly from benz movie
"കളമറിഞ്ഞു കളിക്കാം, ചിരിച്ചുമറിയാം"; പടക്കളം ഇനി ജിയോ ഹോട്ട്‌സ്റ്റാറില്‍

ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ രചിച്ചിരിക്കുന്നത്. സായ് അഭയശങ്കര്‍ ആണ് ബെന്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ബെന്‍സ് ലോകേഷ് കനകരാജ് അവതരിപ്പിക്കുന്നു.

ബെന്‍സിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com