'ബിലാൽ' അല്ല, വരുന്നത് 'ബാച്ച്ലർ പാർട്ടി D’EUX'; പോസ്റ്റർ പങ്കുവെച്ച് അമൽ നീരദ്

ബാച്ച്ലർ പാർട്ടി D’EUX എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്
 'ബിലാൽ' അല്ല, വരുന്നത്  'ബാച്ച്ലർ പാർട്ടി D’EUX'; 
പോസ്റ്റർ പങ്കുവെച്ച് അമൽ നീരദ്
Source: Facebook
Published on
Updated on

അമല്‍ നീരദിൻ്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തുകയാണ്. ബാച്ച്ലർ പാർട്ടി D’EUX എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പോസ്റ്റർ പങ്കിട്ടുകൊണ്ട് അമൽ നീരദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ 'രണ്ട്' എന്നാണ് അർഥം. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പറയുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.നസ്ലെൻ, ടൊവിനോ, സൗബിൻ ഷാഹിർ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരനിര ആയിരിക്കും രണ്ടാം ഭാഗത്തിൽ അണി നിരക്കുക എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഉടൻ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല.

 'ബിലാൽ' അല്ല, വരുന്നത്  'ബാച്ച്ലർ പാർട്ടി D’EUX'; 
പോസ്റ്റർ പങ്കുവെച്ച് അമൽ നീരദ്
'മാർക്കോ'യേക്കാൾ വയലന്റാണോ 'കാട്ടാളൻ'? ആന്റണി വർഗീസ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

2012ൽ പുറത്തിറങ്ങിയ ബാച്ച്ലർ പാർട്ടി അമൽ നീരദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമൽനീരദും, വി.ജയസൂര്യയും ചേർന്നാണ് നിർമിച്ചത്. ചിത്രത്തിൻ്റെ തിരക്കഥ ഉണ്ണി ആറും സന്തോഷ് ഏച്ചിക്കാനവും ചേർന്നാണ് നിർവഹിച്ചത്. അമൽ നീരദ് മമ്മൂട്ടി ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരെ ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗം നിരാശപ്പെടുത്തില്ലെന്ന് വേണം കരുതാൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com