ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളൊന്നും എനിക്ക് പുതിയ അറിവല്ല: ചിദംബരം

മഞ്ഞുമ്മല്‍ ബോയ്‌സിലും ഐസിസി ഉണ്ടായിരുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളൊന്നും എനിക്ക് പുതിയ അറിവല്ല: ചിദംബരം
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളൊന്നും തനിക്ക് പുതിയ അറിവല്ലെന്ന് സംവിധായകന്‍ ചിദംബരം. അതെല്ലാം നമ്മള്‍ സംസാരിക്കുന്ന കാര്യങ്ങളാണ്. അത് റിപ്പോര്‍ട്ട് രൂപത്തില്‍ വന്നുവെന്ന് മാത്രമെന്നും ചിദംബരം പറഞ്ഞു. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് നല്ല കാര്യമാണ്. സര്‍ക്കാര്‍ ഇങ്ങനെയൊരു കാര്യം ചെയ്തതും നല്ലത് തന്നെയാണ്. ബാക്കിയുള്ള ഇന്‍ഡസ്ട്രി ഇതിനെ എങ്ങനെയാണ് എടുക്കുന്നത് എന്ന് എനിക്ക് അറിയില്ല. തീര്‍ച്ചയായും പുറത്തുവന്ന കാര്യങ്ങള്‍ മോശവും നാണേക്കേട് ഉണ്ടാക്കുന്നതുമാണ്. പിന്നെ ഞങ്ങളുടെ ജനറേഷനിലേക്ക് വരുമ്പോള്‍ അത് കുറവാണെന്ന് തോന്നുന്നു. ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ സിനിമ മേഖല എന്നല്ല മറ്റൊരു മേഖലയില്‍ ഉണ്ടാകാന്‍ പാടില്ല. സിനിമ മേഖല എല്ലാവരും നോക്കിക്കാണുന്ന ഒരിടമാണ്. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് ആളുകള്‍ കൂടുതല്‍ സംസാരിക്കും. എല്ലാ സെറ്റിലും ഐസിസി ഉണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിലും ഐസിസി ഉണ്ടായിരുന്നു. അത് നിര്‍ബന്ധമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതിലുള്ളതൊന്നും എനിക്ക് പുതിയ അറിവല്ലായിരുന്നു. ഇത് നമ്മളെല്ലാം സംസാരിക്കുന്ന കാര്യങ്ങളാണ്. അത് റിപ്പോര്‍ട്ട് രൂപത്തില്‍ വന്നുവെന്ന് മാത്രം', ചിദംബരം പറഞ്ഞു.

ALSO READ: ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷം, ഡബ്ല്യുസിസിയെ അഭിനന്ദിച്ച് സുമലത


അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സാണ് അവസാനമായി റിലീസ് ചെയ്ത ചിദംബരം സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 200 കോടിക്ക് മുകളിലായിരുന്നു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ ഏ മന്‍ ആണ് ചിദംബരം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിദംബരം അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്നത് ഫാന്റം സ്റ്റുഡിയോസിന്റെ ബാനറില്‍ ഹിന്ദി സിനിമയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com