വെറും രണ്ട് ഷോട്ട്! ധനുഷിന്റെ പാട്ടിൽ മമ്മൂട്ടിയുടെ മാസ് എൻട്രി; 'ഓം' ആദ്യ ഗാനം പുറത്ത്

'അമരൻ' എന്ന സൂപ്പർ ഹിറ്റിന് ശേഷം ദേശീയ അവാർഡ് ജേതാവ് രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
വെറും രണ്ട് ഷോട്ട്! ധനുഷിന്റെ പാട്ടിൽ മമ്മൂട്ടിയുടെ മാസ് എൻട്രി; 'ഓം' ആദ്യ ഗാനം പുറത്ത്
Published on
Updated on

ചെന്നൈ: ധനുഷ് ചിത്രം 'ഓം ചാപ്റ്റര്‍ 1: ഉദിര'ത്തിലെ ആദ്യ ഗാനം പുറത്ത്. അലാകാ ലൂവ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ധനുഷിന്റെ കിടിലൻ ഡാൻസിന്റെ ചില ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഷോട്ടിൽ മമ്മൂട്ടിയേയും ലിറിക്ക് വീഡിയോയിൽ കാണിക്കുന്നുണ്ട്. താരത്തിന്റെ സ്ക്രീൻ പ്രെസൻസ് അടിവരയിടുന്നതാണ് ഈ ഷോട്ടുകൾ.

വെള്ള ഷർട്ടും മുണ്ടും ധരിച്ച്, നിറഞ്ഞ ചിരിയുമായി വീഡിയോയുടെ അവസാന ഭാഗത്താണ് മമ്മൂട്ടി വരുന്നത്. പശ്ചാത്തലത്തിൽ 'തെറിക്കിത് സിയാ എൻട്രി' എന്ന വരികളും. യൂട്യൂബ് കമന്റിൽ മമ്മൂട്ടിയുടെ മാസ് എൻട്രി ആഘോഷമാക്കുകയാണ് മലയാളികൾ.

വെറും രണ്ട് ഷോട്ട്! ധനുഷിന്റെ പാട്ടിൽ മമ്മൂട്ടിയുടെ മാസ് എൻട്രി; 'ഓം' ആദ്യ ഗാനം പുറത്ത്
ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം 'കുട്ടി കുട്ടി പൂവേ' പുറത്ത്

ശിവകാർത്തികേയൻ നായകനായ 'അമരൻ' എന്ന സൂപ്പർ ഹിറ്റിന് ശേഷം ദേശീയ അവാർഡ് ജേതാവ് രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓം'. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്. മമ്മൂട്ടിക്ക് പുറമേ നസീറുദ്ദീന്‍ ഷായും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 32 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും സ്ക്രീനിൽ ഒന്നിക്കുന്നത്.

സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ശ്രീലീലയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർടേക്ക് സ്റ്റുഡിയോസുമായി ചേർന്ന് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വുന്ദർബാർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സെൻസേഷണൽ മ്യൂസിക് ഡയറക്ടർ സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം. ഒക്ടോബർ 16ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

News Malayalam 24x7
newsmalayalam.com