ലൗ അറ്റ് ഫസ്റ്റ് സൈറ്റ്; ഓശാന ടീസര്‍ എത്തി

ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് ഓശാന
ലൗ അറ്റ് ഫസ്റ്റ് സൈറ്റ്; ഓശാന ടീസര്‍ എത്തി
Published on


നവാഗതനായ എന്‍.വി മനോജ് സംവിധാനം ചെയ്ത് എം.ജെ.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാര്‍ട്ടിന്‍ ജോസഫ് നിര്‍മ്മിക്കുന്ന 'ഓശാന'യുടെ ടീസര്‍ റിലീസ് ചെയ്തു. പ്രണയത്തിന് പ്രാധാന്യം നല്‍കിയുള്ള സിനിമയാണ് ഓശാന എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഓശാനയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മെജോ ജോസഫും തിരക്കഥ ഒരുക്കിയിട്ടുള്ളത് ജിതിന്‍ ജോസുമാണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിട്ടുള്ളത് 123 മ്യൂസിക്സ്.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് 'ഓശാന'. ചിത്രത്തിന്റെ യുവത്വമാര്‍ന്ന കഥാപശ്ചാത്തലവും ദൃശ്യ മനോഹാരിതയും മോഷന്‍ പോസ്റ്റിലൂടെ പ്രകടമാണ്. നവാഗതനായ ബാലാജി ജയരാജനാണ് ഓശാനയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന്‍ എന്നിവര്‍ക്കൊപ്പം ബോബന്‍ സാമുവല്‍, സ്മിനു സിജോ, സാബുമോന്‍ അബ്ദുസ്സമദ്, നിഴല്‍ഗള്‍ രവി, ഷാജി മാവേലിക്കര, സബിത, ചിത്ര നായര്‍, കൃഷ്ണ സജിത്ത് എന്നിവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

'ഓശാന'യുടെ ഛായാഗ്രഹണം മെല്‍ബിന്‍ കുരിശിങ്കലും എഡിറ്റിംഗ് സന്ദീപ് നന്ദകുമാറുമാണ്. കലാസംവിധാനം നിര്‍വഹിക്കുന്നത് ബനിത്ത് ബത്തേരിയും പ്രോജക്ട് ഡിസൈനര്‍ അനുകുട്ടനുമാണ്. അലക്സ് വി.വര്‍ഗീസാണ് കളറിസ്റ്റ്. കമലാക്ഷന്‍ പയ്യന്നൂരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മേക്കപ്പ് ജിത്തു പയ്യന്നൂരും വസ്ത്രാലങ്കാരം ദിവ്യ ജോബിയുമാണ്. ഷിബിന്‍ സി. ബാബുവിന്റേതാണ് പബ്ലിസിറ്റി ഡിസൈനുകള്‍. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് വി.എസ് വിനായക്. ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍) 'ഓശാന'യുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ നിര്‍വഹിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com