കുടുംബ പശ്ചാത്തലത്തില്‍ ശക്തമായ പ്രമേയം ചര്‍ച്ച ചെയ്യുന്ന 'പൈതലാട്ടം'; ഫസ്റ്റ് ലുക്ക് പുറത്ത്

അയ്യപ്പനും കോശിയും സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ ധന്യ അനന്യ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് പൈതലാട്ടം
കുടുംബ പശ്ചാത്തലത്തില്‍ ശക്തമായ പ്രമേയം ചര്‍ച്ച ചെയ്യുന്ന 'പൈതലാട്ടം'; ഫസ്റ്റ് ലുക്ക് പുറത്ത്
Published on
Updated on


അയ്യപ്പനും കോശിയും സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ ധന്യ അനന്യ കേന്ദ്ര കഥാപാത്രമാകുന്ന പൈതലാട്ടം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബിജു മേനോന്‍, സജിന്‍ ഗോപു, സുരഭി ലക്ഷ്മി, ലുക്മാന്‍ അവറാന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്.

എസ് എല്‍ മീഡിയയുടെയും ഐശ്വര്യമൂവി മേക്കേഴ്‌സിന്റെയും ബാനറില്‍ ശ്രീജിത്ത് ലാല്‍ പിറവം, അഡ്വ എം നവാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിബിന്‍ എന്‍ വേലായുധനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ശക്തമായ പ്രമേയം ചര്‍ച്ച ചെയ്യുന്ന പൈതലാട്ടം മെയ് രണ്ടാം വാരം തിയേറ്ററുകളില്‍ എത്തും

മിഥുന്‍ ചമ്പു, വേദാമിത്ര രാമന്‍, ചേര്‍ത്തല ജയന്‍, അപ്പുണ്ണി ശശി, സുനില്‍ സുഗത, പ്രതാപന്‍ അരുണ്‍കുമാര്‍ പാവുംബ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ക്യാമറ മിഥുന്‍ ചെമ്പകശ്ശേരി. എഡിറ്റിംഗ് വിനയന്‍. സംഗീതം ലീല എല്‍ ഗിരീഷ് കുട്ടന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ്. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ സൗഹൃദ, അനസ് കടലുണ്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സക്കീര്‍ ഹുസൈന്‍. ആര്‍ട്ട് ശ്രീകുമാര്‍ മലയാറ്റൂര്‍. കളറിംഗ് ലിജു പ്രഭാകര്‍. മേക്അപ്പ് ബിജോയ് കൊല്ലം. കോസ്റ്റ്യുമര്‍ നീതു വേലായുധന്‍. ലിറിക്‌സ് കൈതപ്രം, അജീഷ് ദാസന്‍, ശ്രീപ്രസാദ്. സ്റ്റില്‍സ് ബിബിന്‍ വര്‍ണ്ണം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പബ്ലിസിറ്റി ഹോടരു എന്റര്‍ടൈന്‍മെന്‍റ്, ഗോപു കൃഷ്ണന്‍ കെജി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com