മറിമായം ടീമിന്റെ 'പഞ്ചായത്ത് ജെട്ടി '; ടീസര്‍ എത്തി

ജൂലൈ 26നാണ് ചിത്രം തിയേറ്ററിലെത്തുന്നത്
മറിമായം ടീമിന്റെ 'പഞ്ചായത്ത് ജെട്ടി '; ടീസര്‍ എത്തി
Published on
Updated on

മറിമായം താരങ്ങളായ മണികണ്ഠന്‍ പട്ടാമ്പിയും സലീം ഹസനും ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പഞ്ചായത്ത് ജെട്ടിയുടെ ടീസര്‍ പുറത്തിറങ്ങി. സപ്തത രംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഗോവിന്ദ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂലൈ 26നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍, നിയാസ് ബക്കര്‍, വിനോദ് കോവൂര്‍, ഉണ്ണിരാജ്, മണി ഷൊര്‍ണൂര്‍, റിയാസ്, രാഘവന്‍, സജിന്‍, സെന്തില്‍, അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചന നാരായണന്‍കുട്ടി, സ്‌നേഹശ്രീകുമാര്‍, വീണാ നായര്‍, രശ്മി അനില്‍, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സന്‍ കൂടാതെ അമ്പതിലധികം നടീനടന്മാരും അഭിനയിക്കുന്നുണ്ട്.

ക്രിഷ് കൈളാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റിംഗ് -ശ്യാം ശശീധരന്‍,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രേം പെപ്‌കോ,ബാലന്‍ കെ മങ്ങാട്ട്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാബുരാജ് മനിശ്ശേരി,ആര്‍ട്ട്-സാബുമോഹന്‍, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍,കോസ്റ്റ്യൂം ഡിസൈനര്‍-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-സലീഷ് പെരിങ്ങോട്ടുകര, പരസ്യക്കല-യെല്ലോ ടൂത്ത്‌സ്,സൗണ്ട് ഡിസൈന്‍-അരുണ്‍ വര്‍മ്മ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-
പ്രഭാകരന്‍ കാസര്‍ക്കോട്, പ്രൊഡക്ഷന്‍ മാനേജര്‍- അതുല്‍.

സമകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് തനതായ ശൈലിയില്‍ നര്‍മ്മത്തോടെ വിലയിരുത്തി അവതരിപ്പിച്ച് കൊണ്ട് വര്‍ഷങ്ങളായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ' മറിമായം ' പരമ്പരയിലെ എല്ലാ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണ് 'പഞ്ചായത്ത് ജെട്ടി'. പിആര്‍ ഒ-എ എസ് ദിനേശ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com