
സിനിമകളുടെ ബോക്‌സ് ഓഫീസ് പരാജയം വിഷമം ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് നടന്‍ പങ്കജ് തൃപാഠി. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. താന്‍ എന്തിന് വിഷമിക്കണമെന്നാണ് പങ്കജ് മറുപടി പറഞ്ഞത്.
'ഞാന്‍ എന്റെ നൂറ് ശതമാനം ചിത്രീകരണ സമയത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ പിന്നെ എന്തിന് എനിക്ക് വിഷമം വരണം? എനിക്ക് ബോക്‌സ് ഓഫീസ് ബിസിനസ് മനസിലാകും. പിന്നെ ഞാന്‍ ചെയ്ത സിനിമകളെല്ലാം തന്നെ ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു. നിര്‍മാതാക്കള്‍ക്ക് പണം തിരിച്ചെത്തിക്കാന്‍ ആ സിനിമകള്‍ക്ക് സാധിച്ചിട്ടുണ്ട്. എനിക്ക് ആ കണക്ക് അറിയാം', പങ്കജ് തൃപാഠി പറഞ്ഞു.
മെ അടല്‍ ഹൂ എന്ന വാജ്‌പൈയുടെ ബയോപികിന് മികച്ച രീതിയില്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടാനായിരുന്നില്ല. ജനുവരി 19ന് റിലീസ് ചെയ്ത ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത് 12.49 കോടിയായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 9.95 കോടിയാണ് ചിത്രം നേടിയത്.
അതേസമയം സ്ത്രീ 2 ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന പങ്കജ് തൃപാഠിയുടെ സിനിമ. ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററിലെത്തും. സ്ത്രീയുടെ ആദ്യ ഭാഗത്തിലും പങ്കജ് തൃപാഠി കേന്ദ്ര കഥാപാത്രമായിരുന്നു.