'പേട്രിയറ്റ്' ഓൾ ഇന്ത്യ ബുക്കിങ് ആരംഭിച്ചു; ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ്

മെയ് ഒന്നിനാണ് 'പേട്രിയറ്റ്' സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
'പേട്രിയറ്റ്' സിനിമ
'പേട്രിയറ്റ്' സിനിമ
Published on
Updated on

കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റി'ന്റെ സെൻസറിങ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ 25 സെക്കൻഡ് ആണ് സിനിമയുടെ ദൈർഘ്യം. മെയ് ഒന്ന് രാവിലെ 9.15ന് ആണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം. സിനിമയുടെ ഓൾ ഇന്ത്യ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. വലിയ ഒരു താരനിരതന്നെ ഈ സിനിമയിൽ ഇവർക്കൊപ്പം അണിനിരക്കുന്നു. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'പേട്രിയറ്റ്' സിനിമ
ONE LINE | മുഹിക്ക: ഗറില്ലാ പോരാളി, വിപ്ലവകാരി

ഡാറ്റ സെക്യൂരിറ്റിയുടെയും ഡിജിറ്റൽ കാലത്തെ സ്വകാര്യതാ ലംഘനങ്ങളുടെയും കഥയാണ് സിനിമ പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഡോ. ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കേണൽ റഹിം നായിക് എന്ന വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

വൻ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം.

പ്രൊഡക്ഷൻ ഡിസൈൻ: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, സിങ്ക് സൗണ്ട്: വൈശാഖ് പി. വി, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, ലൈൻ പ്രൊഡ്യൂസേഴ്സ്: സുനിൽ സിംഗ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വരികൾ: അൻവർ അലി, വിനായക് ശശികുമാർ, ആക്ഷൻ ഡയറക്ടേഴ്സ്: ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് - ഹബീബ്, മഹേഷ് മാത്യു, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, നൃത്തസംവിധാനം: ഷോബി പോൾരാജ്, വിഎഫ്എക്സ്: ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഫാന്റം എഫ്എക്സ്, ബൈനറി സർക്കസ്, പിക്റ്റോറിയൽ എഫ്എക്സ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com