ഒന്നെങ്കിൽ പിന്തുണയ്ക്കണം, അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കണം: തിരുപ്പതി ലഡു പരാമർശത്തിൽ കാർത്തിക്ക് രൂക്ഷ വിമർശനവുമായി പവൻ കല്യാൺ

പൊതുവേദികളിൽ നിന്ന് ഈ വിഷയത്തിൽ അഭിപ്രായം പറയരുതെന്നും, ഇത് കാര്യമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഒന്നെങ്കിൽ പിന്തുണയ്ക്കണം, അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കണം: തിരുപ്പതി ലഡു പരാമർശത്തിൽ കാർത്തിക്ക് രൂക്ഷ വിമർശനവുമായി പവൻ കല്യാൺ
Published on

തിരുപ്പതി ലഡുവുമായി ബന്ധപ്പെട്ട് കാർത്തി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ഒരു ചടങ്ങിൽ, അവതാരക സ്‌ക്രീനിൽ ഏതാനും മീമുകൾ കാണിച്ച് അതേകുറിച്ച് മനസ്സിൽ വരുന്നത് പറയാൻ ആവശ്യപ്പെട്ടു. അതിലൊരു മീം ലഡുവിന്റെ ചിത്രം അടങ്ങുന്നതായിരുന്നു. നമുക്ക് ഇപ്പോൾ ലഡുവിനെ കുറിച്ച് സംസാരിക്കേണ്ടെന്നും, അതൊരു വിവാദ വിഷയമാണെന്നുമായിരുന്നു കാർത്തി തമാശ രീതിയിൽ പ്രതികരിച്ചത്.

Read More: മണിരത്‌നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായി; ഇരുവരും ഒരുമിക്കുന്നത് 37 വർഷങ്ങൾക്ക് ശേഷം



തുടർന്ന്, ചൊവ്വാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് പവൻ കല്യാൺ കാർത്തിയെ രൂക്ഷമായി വിമർശിച്ചത്. സിനിമ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി ലഡു വിവാദം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒന്നെങ്കിൽ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ വേണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേദികളിൽ നിന്ന് ഈ വിഷയത്തിൽ അഭിപ്രായം പറയരുതെന്നും, ഇത് കാര്യമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.



പിന്നീട്, ഈ വിഷയത്തിൽ വിശദീകരണവുമായി കാർത്തി തന്നെ രംഗത്തെത്തി. ' എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാന്റെ ഒരു എളിയ ഭക്തൻ എന്ന നിലയിൽ, ഞാൻ എപ്പോഴും പാരമ്പര്യങ്ങളെ മുറുകി പിടിക്കും' കാർത്തി എക്സിൽ കുറിച്ചു.

Read More: മണിരത്‌നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായി; ഇരുവരും ഒരുമിക്കുന്നത് 37 വർഷങ്ങൾക്ക് ശേഷം



മുൻ വൈഎസ്ആർസിപി ഭരണകാലത്ത് തിരുപ്പതി ലഡു തയാറാക്കാൻ ഉപയോഗിച്ചിരുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഈ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com