പവന്‍ കല്യാണ്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഹരി ഹര വീര മല്ലു ജൂലൈ 24നാണ് തിയേറ്ററിലെത്തിയത്. ക്രിഷ്, ജ്യോതി കൃഷ്ണ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 44 കോടി കളക്ട് ചെയ്തിരുന്നു. റിലീസിന് ശേഷം ഹൈദരാബാദില്‍ വെച്ച് നടന്ന വിജയാഘോഷത്തില്‍ ചിത്രത്തിന് എതിരെ നടക്കുന്ന ബോയിക്കോട്ട് ക്യാംപെയിനിനെ കുറിച്ച് പവന്‍ കല്യാണ്‍ സംസാരിച്ചു.
ചിത്രത്തിനെതിരെയുള്ള ബോയിക്കോട്ട് ക്യാംപെയിനിന്റെ കാരണം വ്യക്തിപരമാണോ രാഷ്ട്രീയമാണോ എന്നത് വ്യക്തമല്ല. പക്ഷെ സമൂഹമാധ്യമത്തില്‍ ചിലര്‍ ചിത്രം ബോയിക്കോട്ട് ചെയ്യണമെന്ന ഹാഷ്ടാഗ് പോസ്റ്റ് ചെയ്യുന്നുണ്ട്.
"ഹരി ഹര വീര മല്ലുവിനെതിരെ നെഗറ്റീവ് പ്രചരണവും ബോയികോട്ട് ക്യാംപെയിനും നടക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ദൈയവ് ചെയ്ത് ഇത് തുടരൂ. ഞാന്‍ നെല്ലൂര്‍ എന്ന ചെറിയൊരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. ഇന്നത്തെ എന്റെ സാഹചര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ വില എനിക്ക് അറിയില്ല. പക്ഷെ എന്റെ സിനിമ ബോയിക്കോട്ട് ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ പറയുന്നു ഞാന്‍ വിജയിച്ചുവെന്ന്. ഇത് ക്വിറ്റ് ഇന്ത്യ സമരമാണോ? ഞാന്‍ ഇതിലും വലിയ കാര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്", പവന്‍ കല്യാണ്‍ പറഞ്ഞു.
"എനിക്ക് എന്റെ ആരാധകരോട് ഒരു കാര്യം പറയാനുണ്ട്. ആരോ എന്തോ പറഞ്ഞെന്ന് കരുതി നിങ്ങള്‍ എന്തിനാണ് വിഷമിക്കുന്നത്? എന്നെ ആണ് ഇവിടെ ആക്രമിക്കുന്നത്. നിങ്ങള്‍ ജീവിതം ആസ്വദിക്കുകയും സ്വതന്ത്രമായി ജീവിക്കുകയും ചെയ്യു. സമൂഹമാധ്യമത്തില്‍ വരുന്ന കമന്റുകള്‍ കണ്ട് വിഷമിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ തിരിച്ചടിക്കൂ. നെഗറ്റീവ് കാര്യങ്ങളെല്ലാം വിട്ടു കളയൂ", എന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷം മുന്‍പാണ് ഹരി ഹര വീര മല്ലുവിന്റെ നിര്‍മാണം ആരംഭിച്ചത്. നിരവധി തവണ റിലീസ് മാറ്റി വെച്ച ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. ബോബി ഡിയോള്‍, നിധി അഗര്‍വാള്‍, നര്‍ഗിസ് ഫക്രി, സത്യരാജ് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.