ഇടിപ്പടവുമായി വീണ്ടും പെപ്പെ; 'ദാവീദ്' മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഗോവിന്ദ് വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ഇടിപ്പടവുമായി വീണ്ടും പെപ്പെ; 'ദാവീദ്' മോഷന്‍ പോസ്റ്റര്‍ പുറത്ത്
Published on

ആന്‍റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രം ദാവീദിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഗോവിന്ദ് വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലൈക്കോട്ടൈ വാലിബന് ശേഷം അച്ചു ബേബി ജോൺ നിര്‍മിക്കുന്ന സിനിമയ്ക്ക് ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് തിരക്കഥയൊരുക്കുന്നത്. സെഞ്ച്വറി മാക്‌സ്, ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോം ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

സാലു കെ തോമസ് ആണ് ക്യാമറ.എഡിറ്റിംഗ്- രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ലൈൻപ്രൊഡ്യൂസർ- ഫെബി സ്റ്റാലിൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നോബിള്‍ ജേക്കബ്, ചീഫ് അസോസിയേറ്റ്- സുജിന്‍ സുജാതന്‍, കോസ്റ്റ്യൂം- മെര്‍ലിന്‍ ലിസബത്ത്, മേക്കപ്പ്- അര്‍ഷദ് വര്‍ക്കല്, ആക്ഷന്‍- പിസി സ്റ്റണ്ട്‌സ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്, മാര്‍ക്കറ്റിങ്- അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു. പബ്ലിസിറ്റി- ടെന്‍പോയിന്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com