
കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ തന്റെ കഥാപാത്രമായ സിഐ ഹരിശങ്കര്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച കഥാപാത്രമാണെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. തന്റെ കരിയര്‍ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്ന് പോയിട്ടുള്ളതെന്നും ചാക്കോച്ചന്‍ അഭിപ്രായപ്പെട്ടുയ
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ :
എന്റെ കരിയര്‍ മൂന്ന് ഫേസുകളിലൂടെയാണ് കടന്ന് പോയിട്ടുള്ളത്. 1997ല്‍ അനിയത്തിപ്രാവിലൂടെ ഞാന്‍ സിനിമയിലേക്ക് കടന്ന് വന്നപ്പോള്‍ ഞാന്‍ പെട്ടന്ന് തന്നെ താരമായി മാറി. ആ സമയത്ത് എനിക്ക് അതിനോടൊന്നും വലിയ താല്‍പര്യം ഇല്ലായിരുന്നു. എന്നെ പെട്ടന്ന് താരപദവിയിലേക്ക് തള്ളി വിട്ടതുപോലെ തോന്നി. പക്ഷെ ജനപ്രയനാകുന്നത് വളരെ മികച്ചതായിരുന്നു. ആ വിജയത്തില്‍ മുഴുകാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. എന്നിരുന്നാലും എനിക്ക് അതിലെല്ലാം സംശയമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ എനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ എല്ലാം ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു.
പിന്നീട് ബിസിനസ് ചെയ്യുന്നതിനായി ഞാന്‍ അഭിനയത്തില്‍ നിന്നും മാറി നിന്നു. പക്ഷെ അഭിനയമാണ് എനിക്ക് പറഞ്ഞിട്ടുള്ളതെന്ന് എനിക്ക് പെട്ടന്ന് തന്നെ മനസിലായി. എന്റെ മുത്തച്ഛനും അച്ഛനും എല്ലാം ഞങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസായ ഉദയാ പിക്‌ചേഴ്‌സിലൂടെ വ്യവസായത്തിലേക്ക് മികച്ച സേവനം നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ സിനിമ മേഖലയിലേക്ക് സേവനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിനായി എനിക്ക് വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നു. പക്ഷെ തിരിച്ചെത്തിയപ്പോള്‍ എനിക്ക് ആദ്യം ലഭിച്ചത് ചെറിയ വേഷങ്ങളായിരുന്നു. വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിച്ചതിനാല്‍ ഞാന്‍ അതെല്ലാം സ്വീകരിച്ചു.
ആ സമയത്ത് നിരവധി മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. ആദ്യ ഘട്ടങ്ങളില്‍ എല്ലാ സിനിമകളിലും എനിക്ക് ഒരുപോലത്തെ കഥാപാത്രങ്ങളാണ് ലഭിച്ചിരുന്നത്. രണ്ടാം ഘട്ടത്തില്‍ ഞാന്‍ എങ്ങനെ എന്റെ കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ കാണപ്പെടുന്നു എന്നതില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചു. ബോധപൂര്‍വ്വം പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ചപ്പോഴാണ് എനിക്ക് യഥാര്‍ത്ഥ വിജയം ലഭിച്ചത്. ഭാഗ്യവശാല്‍ കഴിഞ്ഞ 10 വര്‍ഷമായി എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് ആരും വിശ്വസിക്കാത്ത വേഷങ്ങള്‍ എന്റെ സംവിധായകര്‍ എനിക്ക് വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. എന്നാ താന്‍ കേസ് കൊട്, ബോഗെയിന്‍വില്ല, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ 10 വര്‍ഷം മുന്‍പ് ആരും എനിക്ക് തരാന്‍ ധൈര്യപ്പെടാത്ത വേഷങ്ങളാണ്. ഈ വ്യത്യസ്തമായ റോളുകള്‍ വിജയിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കും. വെല്ലുവിളി നിറഞ്ഞ റോളുകള്‍ ചെയ്യാന്‍ ഇഷ്ടമാണ്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ സിഐ ഹരിശങ്കര്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച കഥാപാത്രം.
ഫെബ്രുവരി 20നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തിയേറ്ററിലെത്തിയത്. നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്‌റഫാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സംവിധായകന്‍. 'ഇരട്ട' എന്ന ചിത്രത്തിന്റെ കോ ഡിറക്ടര്‍ കൂടിയാണ് ജിത്തു അഷ്റഫ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. 'പ്രണയ വിലാസ'ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമന്‍ ചാക്കോ ചിത്രസംയോജനവും ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് ചാക്കോ, നിദാദ് കെ.എന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, ആര്‍ട്ട് ഡിറക്ടര്‍: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടര്‍: ജിനീഷ് ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ദിനില്‍ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടര്‍: സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡിറക്ടര്‍: ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, റിയ ജോജി, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: അനില്‍ ജി നമ്പ്യാര്‍ & സുഹൈല്‍, പബ്ലിസിറ്റി ഡിസൈന്‍സ് ഓള്‍ഡ് മോങ്ക്‌സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.