ഫിര്‍ ആയി ഹസീന്‍ ദില്‍റുബ; തപ്‌സി പന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി

നെറ്റ്ഫ്‌ലിക്‌സില്‍ ആഗസ്റ്റ് 9ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും
തപ്സി പന്നു
തപ്സി പന്നു
Published on
Updated on

തപ്സി പന്നു, വിക്രാന്ത് മാസി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഹസീന്‍ ദില്‍റുബയുടെ രണ്ടാം ഭാഗമായ ഫിര്‍ ആയി ഹസീന്‍ ദില്‍റുബയുടെ ട്രെയ്‌ലര്‍ റിലീസ് ആയി. നെറ്റ്ഫ്‌ലിക്‌സില്‍ ആഗസ്റ്റ് 9ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. കനിക ഡിലോണ്‍ എഴുതി ജയപ്രസാദ് ദേശായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലേത് പോലെ തന്നെ തപ്‌സി പന്നുവും വിക്രാന്ത് മാസിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സണ്ണി കൗശല്‍, ജിമ്മി ഷെര്‍ഗില്‍ എന്നിവര്‍ ചിത്രത്തില്‍ പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

2021ലാണ് ഹസീന്‍ ദില്‍റുബയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. കനിക ഡിലോണ്‍ തന്നെയായിരുന്നു ആദ്യ ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. വിനില്‍ മാത്യുവായിരുന്നു സംവിധായകന്‍. റാണി എന്ന സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിന്റെയും ജീവിതത്തെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്. ആനന്ദ് എല്‍. റായിയുടെ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും ബുഷാന്‍ കുമാറിന്റെ ടി. സീരീസ് ഫിലിംസും ചേര്‍ന്നാണ് ഹസീന്‍ ദില്‍റുബ നിര്‍മിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com