പ്രഭാസിന്റെ 'ഫൗസി' റിലീസ് മാറ്റിവച്ചു? ക്ഷമ ചോദിച്ച് നിർമാതാവ്

നാനിയുടെ 'ദ പാരഡൈസ്' പ്രീ-റിലീസ് ചടങ്ങിലാണ് 'ഫൗസി' റിലീസിനെപ്പറ്റി നിർമാതാവ് സംസാരിച്ചത്
 'ഫൗസി' സിനിമ പോസ്റ്റർ
'ഫൗസി' സിനിമ പോസ്റ്റർ
Published on
Updated on

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പീരീഡ് ഡ്രാമ ചിത്രമാണ് 'ഫൗസി'. പ്രഭാസ് ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. 2026 ഡിസംബർ മൂന്നിന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീണ്ടേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നാനിയുടെ 'ദ പാരഡൈസ്' പ്രീ-റിലീസ് ചടങ്ങിലാണ് 'ഫൗസി' റിലീസ് മാറ്റിവച്ച കാര്യം നിർമാതാവ് രവിശങ്കർ സ്ഥിരീകരിച്ചത്. 'ബാഹുബലി'ക്ക് ശേഷം പ്രഭാസിന്റെ ഏറ്റവും ഗ്രാൻഡ് ചിത്രമായിരിക്കും ഇതെന്നും റിലീസ് വൈകുന്നതിൽ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും നിർമാതാവ് പറഞ്ഞു.

ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ - വിഷ്വൽ എഫക്ട്സ് ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് റിലീസ് നീട്ടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം 2027ൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 'ഫൗസി' സിനിമ പോസ്റ്റർ
ബ്രഹ്മാണ്ഡ ചിത്രം ‘മഹാവീർ കർണ്ണ’യിൽ കർണ്ണനായി രാഘവ ലോറൻസ്

പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. 'എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ' എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. 'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

കഴിഞ്ഞ ഒക്ടോബറിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ടൈറ്റിൽ വീഡിയോ എന്നിവ പുറത്തുവരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 'ദ മാൻ, ദ മിഷൻ, ദ മിസ്റ്ററി', എന്ന വിശേഷണത്തോടയാണ് ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ എത്തിയത്. ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയാൻ പോകുന്നത്. 1940-കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് 'ഫൗസി' ഒരുങ്ങുന്നത്.

കൊളോണിയൽ ഇന്ത്യയുടെ കാലഘട്ടത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഓപ്പറേഷൻ Z എന്ന സൈനിക നീക്കത്തിനും പ്രാധാന്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന.

ഇമാൻവി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.

 'ഫൗസി' സിനിമ പോസ്റ്റർ
കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റർജി ഐ.എസ്.സി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, വരികൾ- കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ- പ്രേം രക്ഷിത്, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്- ആർ സി കമല കണ്ണൻ, സൗണ്ട് ഡിസൈനർ- കെ ജയ് ഗണേഷ്, സൗണ്ട് മിക്സ്- എ എം റഹ്മത്തുള്ള.

News Malayalam 24x7
newsmalayalam.com