പ്രളയത്തില്‍പ്പെട്ട ഒരു ഗ്രാമവും അവരുടെ അതിജീവനത്തിന്റെ കഥയും; 'പ്രളയശേഷം ഒരു ജലകന്യക' ഫസ്റ്റ് ലുക്ക്

ചിത്രം മാര്‍ച്ച് 7ന് തിയേറ്ററുകളിലെത്തും
പ്രളയത്തില്‍പ്പെട്ട ഒരു ഗ്രാമവും അവരുടെ അതിജീവനത്തിന്റെ കഥയും; 'പ്രളയശേഷം ഒരു ജലകന്യക' ഫസ്റ്റ് ലുക്ക്
Published on


കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ. എസ്. എഫ്. ഡി. സി.) നിര്‍മിക്കുന്ന 'പ്രളയശേഷം ഒരു ജലകന്യക' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മനോജ് കുമാറാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 7ന് തിയേറ്ററുകളിലെത്തും.

'പ്രളയ ശേഷം ഒരു ജലകന്യക' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഒരു അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം എന്ന സൂചനയും തരുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുല്‍ത്താനും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

ആശ അരവിന്ദ്, ഗോകുലന്‍ എം എസ്, രഞ്ജിത്ത് ലളിതം, അനഘ മരിയ വര്‍ഗ്ഗീസ്, ഗ്ലോറിയ ഷാജി, അര്‍ജുന്‍ അമ്പാട്ട്, പ്രിയ, കരുണ, ശൈബിന്‍ കെ പി, ആനി ജോര്‍ജ്, വിനോദ് കുമാര്‍ സി എസ്, തകഴി രാജശേഖരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഹരികൃഷ്ണന്‍ ലോഹിതദാസ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് മെന്റോസ് ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. രതീഷ് കൃഷ്ണനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. വിജയ് ജേക്കബ്ബാണ് ഈ ചിത്രത്തിന്റെ സംഗീതം സംവിധാനം. സന്തോഷ് വര്‍മ്മ, അജീഷ് ദാസന്‍, വിജയ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത്. കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അപ്പുണ്ണി സാജന്‍. ലൈന്‍ പ്രൊഡ്യൂസര്‍ അനില്‍ മാത്യുവും സഹസംവിധായകനും കാസ്റ്റിംഗ് ഡയറക്ടറും വിനോദ് കുമാര്‍ സി എസ്സുമാണ്. മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത് മനോജ് അങ്കമാലിയും വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജുമാണ്. പബ്ലിസിറ്റി ഡിസൈന്‍ ചെയ്തിരിക്കുന്നത് ടിവിറ്റി. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).

Related Stories

No stories found.
News Malayalam 24x7
newsmalayalam.com