പ്രണവ് മോഹന്‍ലാലിന്റെ ഹൊറര്‍ ചിത്രം അണിയറയില്‍? സംവിധാനം രാഹുല്‍ സദാശിവന്‍

ചിത്രത്തിന്റെ ഷൂട്ടിംഗ് 2025 ജനുവരിയിലോ ഫെബ്രുവരിയിലോ തുടങ്ങാനാണ് സാധ്യത
പ്രണവ് മോഹന്‍ലാലിന്റെ ഹൊറര്‍ ചിത്രം അണിയറയില്‍? സംവിധാനം രാഹുല്‍ സദാശിവന്‍
Published on
Updated on


നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഭ്രമയുഗത്തിന്റെ വിജയത്തിന് ശേഷം, സംവിധായകനായ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ചിത്രത്തിന്റെ ഷൂട്ടിംഗ് 2025 ജനുവരിയിലോ ഫെബ്രുവരിയിലോ തുടങ്ങാനാണ് സാധ്യത. രാഹുല്‍ സദാശിവന്‍ സഹനിര്‍മാതാവ് കൂടി ആകുന്ന ഈ ഹൊറര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് 40 ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാഹുല്‍ സദാശിവന്റെ റെഡ് റെയ്‌നും , ഭൂതകാലവും ധാരാളം നിരൂപക പ്രശംസ നേടിയെങ്കിലും ഭ്രമയുഗത്തിന്റെ വിജയത്തോടെയാണ് സംവിധായകന്‍ പ്രശസ്തി ആര്‍ജിച്ചത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ കഥ എഴുതിയത് 'ഫ്രാന്‍സിസ് ഇട്ടി കോര ' എന്ന പ്രശസ്തമായ നോവല്‍ എഴുതിയ ടി ഡി രാമകൃഷ്ണനായിരുന്നു.


News Malayalam 24x7
newsmalayalam.com