പുതിയ ഹൊറര്‍ ട്രീറ്റുമായി പ്രണവും രാഹുലും; 'ഡീയസ് ഈറേ' ടീസര്‍ എത്തി

ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററിലെത്തും.
dies irae movie
ഡീയസ് ഈറേ ടീസറില്‍ നിന്ന് Source : YouTube Screen Grab
Published on

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറേ'യുടെ ടീസര്‍ പുറത്തിറങ്ങി. ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. വ്യത്യസ്ത തരത്തിലുള്ള ഒരു ഹൊറര്‍ ത്രില്ലറായിരിക്കും ചിത്രം എന്ന് ഉറപ്പ് തരുന്നതാണ് ടീസര്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററിലെത്തും.

മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര 2021 ല്‍ രൂപം നല്‍കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്നതിനായി ആരംഭിച്ച ബാനര്‍ ആണ്.

അതേസമയം രാഹുല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറര്‍ ചിത്രമാണിത്. ഹൊറര്‍ ത്രില്ലര്‍ ചിത്രമായാണ് ഇതൊരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവസാനമായി തീയേറ്ററിലെത്തിയ പ്രണവിന്റെ ചിത്രം.

ഛായാഗ്രഹണം- ഷെഹ്നാദ് ജലാല്‍, സംഗീതം- ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍- ഷഫീക് മുഹമ്മദ് അലി, കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കാടത്, സൗണ്ട് മിക്‌സിങ്- എം ആര്‍ രാജകൃഷ്ണന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സംഘട്ടനം- കലൈ കിങ്സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, വിഎഫ്എക്‌സ്- ഡിജി ബ്രിക്‌സ് വിഎഫ്എക്‌സ്, ഡിഐ- രന്‍ഗ്രേയ്‌സ് മീഡിയ, പബ്ലിസിറ്റി ഡിസൈനര്‍- എയിസ്തറ്റിക് കുഞ്ഞമ്മ, പിആര്‍ഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com