പുതിയ റോളില്‍ പ്രണവ് മോഹന്‍ലാല്‍; പ്രഖ്യാപനം ഇന്‍സ്റ്റഗ്രാമിലൂടെ

2018ല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവ് നായകനായി മലയാള സിനിമയില്‍ അരങ്ങേറിയത്
പ്രണവ് മോഹന്‍ലാല്‍
പ്രണവ് മോഹന്‍ലാല്‍
Published on

പുതിയ മേഖലയിലേക്ക് ചുവടുവെച്ച് ചലച്ചിത്ര താരം പ്രണവ് മോഹന്‍ലാല്‍. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് സിനിമ അഭിനയത്തില്‍ സജീവമായതിന് പിന്നാലെ ഇപ്പോഴിതാ എഴുത്തിന്‍റെ വഴിയിലേക്കും കടന്നിരിക്കുകയാണ്. ലൈക് ഡേസേര്‍ട്ട് ഡ്യൂണ്‍സ് (like Desert Dunes) എന്ന പേരില്‍ പുറത്തിറക്കുന്ന കവിതാ സമാഹാരത്തിന്‍റെ കവര്‍ പ്രണവ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

'ഞാൻ എന്റെ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്'എന്ന അടികുറിപ്പിലാണ് താരം കവർ പങ്കുവെച്ചിരിക്കുന്നത്. കവിതാസമാഹാരം എന്നാണ് പുറത്തിറക്കുക എന്നോ മറ്റുമുള്ള വിശദാംശങ്ങൾ പോസ്റ്റിലില്ല. പ്രണവിന്റെ സഹോദരി വിസ്മയ നേരത്തെ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചിരുന്നു. 'ഗ്രെയിൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ' എന്നായിരുന്നു പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പേര്.

2018-ല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവ് നായകനായി മലയാള സിനിമയില്‍ അരങ്ങേറിയത്. തുടര്‍ന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ഹൃദയം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ സിനിമകളില്‍ പ്രണവ് പ്രധാന വേഷത്തിലെത്തി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലെ മുരളിയെന്ന പ്രണവിന്‍റെ കഥാപാത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com