
പഴയ സിനിമകളുടെ ബ്ലാക് ആന്‍ഡ് വൈറ്റ് ഫ്രെയ്മുകള്‍ എഐ ഉപയോഗിച്ചും കളറിലേക്ക് മാറ്റിയും സംവിധായകന്‍ കൃഷ്ണേന്ദു കലേഷ് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. മലയാള ക്ലാസിക് സിനിമകളിലെ ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവോടെ ചിത്രങ്ങളാക്കി മാറ്റി ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് കൃഷ്‌ണേന്ദു.
പ്രയാണം (ഭരതന്‍), ചെമ്പരത്തി (പി.എന്‍. മേനോന്‍), ഓളവും തീരവും (പി.എന്‍. മേനോന്‍), അമ്മ അറിയാന്‍ (ജോണ്‍ എബ്രഹാം), തകര (ഭരതന്‍), തമ്പ് (അരവിന്ദന്‍), സീസണ്‍ (പത്മരാജന്‍) തുടങ്ങിയ സിനിമകളിലെ രംഗങ്ങളാണ് കൃഷ്‌ണേന്ദു കലേഷ് റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.
പത്മരാജന്റെ തിരക്കഥയില്‍ ബാലു മഹേന്ദ്ര ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഛായാഗ്രഹണം നിര്‍വഹിച്ച ഭരതന്റെ ആദ്യ ചിത്രമായ പ്രയാണം (1975) ലെ ഫ്രെയിമുകള്‍ എഐ ഉപയോഗിച്ച് കളറിലേക്ക് മാറ്റിയാണ് തുടക്കം.
പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത 'ചെമ്പരത്തി (1972)' റീക്രിയേറ്റ് ചെയ്തപ്പോള്‍.
ഒറിജിനല്‍ സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റ് 4:3 ആസ്‌പെക്ട് റേഷ്യോ ആണ്. യൂട്യൂബിലെ ക്വാളിറ്റി കുറഞ്ഞ പ്രിയന്റില്‍ നിന്ന് ചില ഫ്രെയിമുകള്‍ 16:9 കളറിലേക്ക് മാറ്റുകയായിരുന്നു.
എം.ടിയുടെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത 'ഓളവും തീരവും റീക്രിയേറ്റ് ചെയ്തതിനു ശേഷം
ക്വാളിറ്റി കുറഞ്ഞ യൂട്യൂബ് പ്രിന്റില്‍ നിന്നാണ് ഫ്രെയിമുകളെ 2.39:1 വൈഡ് റേഷ്യോയിലേക്ക് കളറില്‍ റിക്രിയേറ്റ് ചെയ്തത്.
ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാനിലെ ദൃശ്യങ്ങള്‍ അനാമോര്‍ഫിക് 2.39:1 കളറില്‍ റിക്രിയേറ്റ് ചെയ്തപ്പോള്‍
'ഹ്യൂമന്‍സ് ഓഫ് അമ്മ അറിയാന്‍' എന്ന മുപ്പതോളം ചിത്രങ്ങളുള്ള ഒരു കളക്ഷന്‍ ഉണ്ടാക്കി. കൂടുതല്‍ ചിത്രങ്ങള്‍ കൃഷ്‌ണേന്ദുവിന്റെ ഫേസ്ബുക്ക് പേജില്‍ കാണാം.
പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ ഒരുക്കിയ തകര അനമോര്‍ഫിക്കിലേക്ക് മാറ്റിയതിനു ശേഷം
4:3 യില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് കൃഷ്‌ണേന്ദു റിക്രിയേറ്റ് ചെയ്തത്.
അരവിന്ദന്റെ തമ്പിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് 4:3 റേഷ്യോവിലുള്ള ചിത്രങ്ങള്‍ കളര്‍ അനമോര്‍ഫിക്കിലേക്ക്
തമ്പിലെ ദൃശ്യങ്ങൾ
പത്മരാജന്റെ സീസണിലെ യൂട്യൂബ് പ്രിന്റില്‍ നിന്നും ചില ഫ്രെയിമുകള്‍ 2.76:1 എന്ന അള്‍ട്രാ വൈഡ് ഫോര്‍മാറ്റില്‍ റിക്രിയേറ്റ് ചെയ്തു