ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് 'പ്രൈവറ്റ്'; ആദ്യ ഗാനം ചർച്ചയാകുന്നു

ടൈറ്റിൽ കാർഡിന്റെ ഫ്രെയിമിലെ പലസ്തീൻ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമാണ്
പ്രൈവറ്റ് സിനിമയിലെ ആദ്യ ഗാനം ചർച്ചയാകുന്നു
പ്രൈവറ്റ് സിനിമയിലെ ആദ്യ ഗാനം ചർച്ചയാകുന്നുSource: Screenshot / Youtube
Published on

കൊച്ചി: ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച 'പ്രൈവറ്റ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി പങ്കുവച്ചു കൊണ്ടാണ് ചിത്രത്തിലെ 'എലോൺ' എന്ന പേരിലുള്ള ഫസ്റ്റ് സിംഗിൾ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ടൈറ്റിൽ കാർഡിന്റെ ഫ്രെയിമിലെ പലസ്തീൻ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമാണ്.

ഗാസയിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവും 'പ്രൈവറ്റിന്റ' ആദ്യ ഗാനത്തില്‍ അണിയറ പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. സരിഗമയാണ് ഗാനം പുറത്തിറക്കിയത്. ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവഹിക്കുന്ന 'പ്രൈവറ്റ്' ഒക്ടോബർ 10ന് പ്രദർശനത്തിനെത്തും.

പ്രൈവറ്റ് സിനിമയിലെ ആദ്യ ഗാനം ചർച്ചയാകുന്നു
ഈ വ‍ർഷത്തെ ഏറ്റവും വലിയ ഹിറ്റ് ആകുമോ 'കാന്താര 2'? കളക്ഷൻ റിപ്പോ‍ർട്ട്

'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന ഈ ചിത്രം 'സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് ' കമ്പനിയുടെ ബാനറിൽ വി.കെ. ഷബീർ ആണ് നിർമിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് നവാഗതനായ അശ്വിൻ സത്യ ആണ്.

പ്രൈവറ്റ് സിനിമയിലെ ആദ്യ ഗാനം ചർച്ചയാകുന്നു
ആക്ഷേപ ഹാസ്യമല്ല, ഇത് പരിഹാസം; ആര്യന്‍ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ സമീര്‍ വാങ്കഡെ

ഛായാഗ്രഹണം- ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ - തജു സജീദ്, എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം -സരിത സുഗീത്, മേക്കപ്പ്- ജയൻ പൂങ്കുളം, ആർട്ട്- മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ- സുരേഷ് ഭാസ്കർ,സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്,സൗണ്ട് മിക്സിംഗ്- പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ സ്റ്റിൽസ്- അജി കൊളോണിയ, പിആർഒ-എ എസ്. ദിനേശ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com