'ഒപ്പം' ഹിന്ദി റിമേക്ക് അൽപ്പം ഡാർക്കാണ്! പ്രിയദർശന്റെ 'ഹൈവാൻ' ടീസർ പുറത്ത്

2026 സെപ്റ്റംബർ 11ന് 'ഹൈവാൻ' ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തും
'ഹൈവാൻ' സിനിമ
'ഹൈവാൻ' സിനിമ
Published on
Updated on

കൊച്ചി: അക്ഷയ് കുമാർ, സെയ്‌ഫ് അലി ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന 'ഹൈവാൻ' സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്ത്. സംഭാഷണങ്ങളില്ലാത്ത, സില്ലൗട്ടുകൾ നിറഞ്ഞ ടീസർ സിനിമയുടെ ത്രില്ലർ സ്വഭാവം വ്യക്തമാക്കുന്ന വിധമാണ് ആവിഷ്കരിച്ചിരിക്കുന്നത്. 2026 സെപ്റ്റംബർ 11ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തും.

ഏകദേശം രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം സെയ്‌ഫ് അലി ഖാനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണിത്. 2008ൽ പുറത്തിറങ്ങിയ 'തഷാൻ' ആണ് ഈ കൂട്ടുകെട്ടിൽ ഒടുവിലിറങ്ങിയ ചിത്രം. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ വെങ്കട്ട് കെ നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

'ഹൈവാൻ' സിനിമ
എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയാ നായിക്കിന്റെ കഥ! 'പൊലീസ് കമ്പനി'യുമായി രാം ഗോപാൽ വർമ

സിനിമയുടെ ടീസർ എക്സിൽ പങ്കുവച്ചുകൊണ്ട് അക്ഷയ് കുമാർ കുറിച്ചത് ഇങ്ങനെ:"അയാൾ അപായത്തിന്റെ ശബ്ദം കേൾക്കുന്നു... ഞാനാണ് ആ ആപായം ! ഇനി വിജയം ആരുടേതായിരിക്കും? നായകന്റെയോ അതോ ഹൈവാന്റെയോ?

2016ൽ പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഒപ്പം' സിനിമയുടെ ഒഫീഷ്യൽ റീമേക്ക് ആണ് 'ഹൈവാൻ'. സമുദ്രകനിയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ ഗംഭീര വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനായി ആകാംക്ഷയോടെയാണ് മലയാളി സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.

'ഹൈവാൻ' സിനിമ
"മൂന്ന് ലക്ഷം രൂപ ചെലവും കടുത്ത വേദനയും"; അമിതമായ മൊബൈൽ ഉപയോഗം, കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നെന്ന് ഷക്കീല

പ്രിയദർശൻ, റോഹൻ ശങ്കർ, അഭിലാഷ് നായർ എന്നിവർ ചേർന്നാണ് 'ഹൈവാൻ' തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കോ ഡയറക്ടർ കൂടിയാണ് അഭിലാഷ്. പ്രീതം ആണ് സംഗീതം. ദിവാകർ മണിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബോമൻ ഇറാനി, ശ്രിയ പിൽഗാവ്കർ, സയാമി ഖേർ, രാജ്പാൽ യാദവ്, ഷാരിബ് ഹാഷ്മി, രാജേഷ് ശർമ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

എഡിറ്റർ - അയ്യപ്പൻ നായർ എം.എസ്, കോസ്റ്റ്യൂം - വി. സായ് ബാബു, കോമൾ ഷഹാനി മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - സിദ്ധാർഥ് പ്രിയദർശൻ.

News Malayalam 24x7
newsmalayalam.com