

അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'ഭൂത് ബംഗ്ല' ബോക്സ് ഓഫീസിൽ ഗംഭീര കളക്ഷൻ നേടി മുന്നേറുകയാണ്. 26 ദിവസം കൊണ്ട് 243 കോടിയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്. ഇതോടെ പ്രിയദർശന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറി.
വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിച്ച ചിത്രമാണ് 'ഭൂത് ബംഗ്ല'. റിലീസ് ആയി ആദ്യ ദിനം മുതൽ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. 12.15 കോടി രൂപയാണ് ഈ ഹൊറർ കോമഡി ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. 2021ൽ റിലീസ് ആയ 'സൂര്യവംശി'ക്ക് (26.29 കോടി) ശേഷം അക്ഷയ് കുമാറിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്. നാല് ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്.
14 വർഷത്തിന് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച ചിത്രമാണ് 'ഭൂത് ബംഗ്ല'. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, ഗോവർദ്ധൻ അസ്രാനി, രാജ്‍പാൽ യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാലാജി മോഷൻ പിക്ചേഴ്സാണ് നിർമാണം.