"സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ആരാധകന്‍, ഇപ്പോള്‍ പ്രശസ്ത നടന്‍"; അവിചാരിതമായി കണ്ട താരത്തെപ്പറ്റി സൂചനകള്‍ നല്‍കി 'പ്രിയം' നായിക

ആരാണ് ആരാധകന്‍ എന്ന് വിട്ടുപറയാതെ നിരവധി സൂചനകള്‍ തന്ന ശേഷമാണ് നടി ആള്‍ക്കൊപ്പമുള്ള ഫോട്ടോ വെളിപ്പെടുത്തിയത്
അപ്രതീക്ഷിതമായി കണ്ട ആരാധകനൊപ്പം ദീപ നായർ
അപ്രതീക്ഷിതമായി കണ്ട ആരാധകനൊപ്പം ദീപ നായർ
Published on

മുംബൈയില്‍ വച്ച് അപ്രതീക്ഷിതമായി തന്റെ ഒരു ആരാധകനെ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് 'പ്രിയം' സിനിമയിലെ നായിക ദീപ നായർ. ആരാണ് ആരാധകന്‍ എന്ന് വിട്ടുപറയാതെ നിരവധി സൂചനകള്‍ തന്ന ശേഷമാണ് നടി ആള്‍ക്കൊപ്പമുള്ള ഫോട്ടോ വെളിപ്പെടുത്തുന്നത്.

'പ്രിയം' സിനിമ റിലീസ് ആകുന്ന സമയത്ത് ഈ ആരാധകന്‍ സ്കൂളിലായിരുന്നുവെന്ന് ദീപ നായർ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് വീഡിയോയില്‍ പറയുന്നു. ഇന്ന് താന്‍ ഈ വ്യക്തിയുടെ ആരാധകനാണെന്നും 'മലർവാടി ആർട്സ് ക്ലബ്' എന്ന സിനിമയിലൂടെയാണ് ഈ വ്യക്തി സിനിമയിലേക്ക് എത്തിയതെന്നും പറഞ്ഞാണ് ദീപ ഒടുവില്‍ അജു വർഗീസിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചത്. മുംബൈയിൽ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തന്നെ കണ്ട് ഇങ്ങോട്ട് വന്ന് സംസാരിച്ച അജുവിന് വീഡിയോയില്‍ നടി നന്ദിയും പറയുന്നുണ്ട്.

അപ്രതീക്ഷിതമായി കണ്ട ആരാധകനൊപ്പം ദീപ നായർ
ഞാന്‍ സിനിമകള്‍ അതേപടി കോപ്പിയടിക്കാറില്ല, ആ ഒരു മലയാളം പടം മാത്രമാണ് ഞാന്‍ ഫ്രെയിം ടു ഫ്രെയിം റീമേക്ക് ചെയ്തിട്ടുള്ളത്: പ്രിയദർശന്‍

" ഞങ്ങള്‍ പല തവണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, നേരിൽ കണ്ടിട്ടില്ല. ‘പ്രിയം’ ഇറങ്ങിയ കാലത്ത് എന്റെ ആരാധകനായിരുന്നു. ആ സമയത്ത് അദ്ദേഹം സ്കൂളിൽ ആയിരിക്കാനാണ് സാധ്യത. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. നിങ്ങൾക്ക് ഞാൻ ചില സൂചനകൾ തരാം, ഈ വ്യക്തി ആരാണെന്ന് ഊഹിക്കാമോ? മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ പ്രശസ്തനായ ഒരു അഭിനേതാവാണ്. മലയാളത്തിലെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം പല തവണ നേടിയിട്ടുണ്ട്. ഫൺടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമസ്ഥരിൽ ഒരാളാണ്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും. 2010ൽ ഇറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഇദ്ദേഹം അരങ്ങേറിയത്. അതെ, അജു വർഗീസ്. ഈ കൂടിക്കാഴ്ചയുടെ സവിശേഷത എന്താണെന്നു വച്ചാൽ അജുവാണ് എന്നെ ആദ്യം തിരിച്ചറിഞ്ഞത്. ഞാൻ ആളെ തിരിച്ചറിയുന്നതിന് മുൻപെ അജു എന്നെ മനസിലാക്കി. നന്ദി അജു, എന്നെ തിരിച്ചറിഞ്ഞതിന്! മറ്റൊരു അവസരത്തില്‍ നമുക്ക് ഇനിയും കാണാം.’’ ദീപാ നായർ പറഞ്ഞു.

അപ്രതീക്ഷിതമായി കണ്ട ആരാധകനൊപ്പം ദീപ നായർ
"ചാത്തന്മാർ വരും, അവനെയും കൊണ്ടുവരും"; ‘ലോക ചാപ്റ്റർ 2’വിൽ ടൊവിനോ നായകൻ

2000ല്‍ ഇറങ്ങിയ 'പ്രിയം' എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ദീപാ നായർ. സനല്‍ സംവിധാനം ചെയ്ത കോമഡി ട്രാക്കിലൂടെ നീങ്ങുന്ന കുടുംബ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. മഞ്ജിമാ മോഹന്‍ ഈ സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com