'സിറ്റാഡേല്‍: ഹണി ബണ്ണി'യില്‍ പ്രിയങ്ക ചോപ്രയും? തുറന്ന് പറഞ്ഞ് രാജ് ആന്‍ഡ് ഡികെ

രാജ് ആന്‍ഡ് ഡികെ അടുത്തിടെ ഫിലിമിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി
'സിറ്റാഡേല്‍: ഹണി ബണ്ണി'യില്‍ പ്രിയങ്ക ചോപ്രയും? തുറന്ന് പറഞ്ഞ് രാജ് ആന്‍ഡ് ഡികെ
Published on


സിറ്റാഡേല്‍: ഹണി ബണ്ണിയുടെ കഥയുണ്ടാകുന്നത് പ്രിയങ്ക ചോപ്ര-റിച്ചാഡ് മാഡന്‍ എന്നിവരുടെ സിറ്റാഡേല്‍ സീരീസില്‍ നിന്നുമാണ്. രാജ് ആന്‍ഡ് ഡികെയുടെ സിറ്റാഡേലിന് പ്രിയങ്ക ചോപ്രയുടെ നാദിയ എന്ന കഥാപാത്രമായി ബന്ധമുണ്ട്. പ്രിയങ്ക ചോപ്ര സിറ്റാഡേല്‍ ഇന്ത്യയുടെ ഭാഗമാകാന്‍ പോവുകയായിരുന്നു. എന്നാല്‍ ഫൈനല്‍ ഡ്രാഫ്റ്റില്‍ അവര്‍ ഇല്ല. എന്തുകൊണ്ടാണ് പ്രിയങ്ക ഷോയില്‍ ഇല്ലാത്തതെന്ന് രാജ് ആന്‍ഡ് ഡികെ അടുത്തിടെ ഫിലിമിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഹണി ബണ്ണിയില്‍ വരുണ്‍ ധവാനും സമാന്തയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇരുവരും പ്രിയങ്ക ചോപ്രയുടെ മാതാപിതാക്കളുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ പ്രിയങ്ക ചോപ്ര എന്തായാലും സീരീസിന്റെ ഭാഗമാകേണ്ടതായിരുന്നു. എന്നാല്‍ ഫൈനല്‍ കട്ടില്‍ അവര്‍ സീരീസിന്റെ ഭാഗമല്ല. ആദ്യം എഴുതിയ മൂന്ന് ഡ്രാഫ്റ്റില്‍ പ്രിയങ്ക ചോപ്രയും ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ്-19 കാരണം യൂറോപ്പില്‍ ചിത്രീകരിക്കാനിരുന്ന പ്രിയങ്കയുടെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനായില്ല. അങ്ങനെയാണ് ഫൈനല്‍ ഡ്രാഫ്റ്റില്‍ നിന്നും പ്രിയങ്ക ചോപ്രയെ മാറ്റുന്നത്.


വരുണ്‍ ധവാനും സാമന്ത റൂത്ത് പ്രഭുവും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന സീരീസില്‍ കെ കെ മേനോന്‍, സിമ്രാന്‍, സാഖിബ് സലീം, സിക്കന്ദര്‍ ഖേര്‍, സോഹം മജുംദാര്‍, ശിവങ്കിത് പരിഹാര്‍, കഷ്വി മജ്മുണ്ടാര്‍ എന്നിവരും അഭിനയിക്കുന്നു.

ഡി2ആര്‍ ഫിലിംസും ആമസോണ്‍ എംജിഎം സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ സീരീസ് നിര്‍മിക്കുന്നത്. ദ റുസ്സോ ബ്രദേഴ്സിന്റെ എജിബിഒയും രാജ് & ഡികെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ സിറ്റാഡേല്‍: ഹണി ബണ്ണി 2024 നവംബര്‍ 7-ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രീമിയര്‍ ചെയ്യും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com