ലിസ്റ്റിൻ സ്റ്റീഫൻ കെഎഫ്‌പിഎ സെക്രട്ടറി, ബി. രാകേഷ് പ്രസിഡന്റ്; സാന്ദ്ര തോമസിന് പരാജയം

സന്ദീപ് സേനനും സോഫിയ പോളുമാണ് വൈസ് പ്രസിഡന്റ്മാർ
കെഎഫ്‌പിഎ തെരഞ്ഞെടുപ്പ്
കെഎഫ്‌പിഎ തെരഞ്ഞെടുപ്പ്Source: News Malayalam 24x7
Published on

എറണാകുളം: സിനിമാ നിർമാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം. ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയായും ബി. രാകേഷ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്ര തോമസ് തോറ്റു.

ജോയിൻ്റ് സെക്രട്ടറിമാരായി ഹംസ എം.എം, അൽവിൻ ആൻറണി എന്നിവരെ തെരഞ്ഞെടുത്തു. സന്ദീപ് സേനനും സോഫിയ പോളുമാണ് വൈസ് പ്രസിഡന്റ്മാർ.

കെഎഫ്‌പിഎ തെരഞ്ഞെടുപ്പ്
"എന്റെ നവാസ് പൂര്‍ണ ആരോഗ്യവാനാണെന്നാണ് എനിക്കറിവുള്ളത്"; സൂചനകള്‍ ഉണ്ടായിട്ടും ശ്രദ്ധ കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കുമെന്ന് നിയാസ് ബക്കര്‍

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിൻ സ്റ്റീഫൻ, വിനയൻ, കല്ലിയൂർ ശശി എന്നിവരാണ് അന്തിമ സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത് എം.എം. ഹംസ, ആൽവിൻ ആന്റണി, ആനന്ദ് കുമാർ എന്നിവരാണ്.

കെഎഫ്‌പിഎ തെരഞ്ഞെടുപ്പ്
നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ്: പത്രിക തള്ളിയതിനെതിരായ ഹര്‍ജി കോടതി തള്ളി, വിധി നിരാശാജനകമെന്ന് സാന്ദ്ര തോമസ്

14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഔദ്യോഗിക പാനലിനാണ് മേൽക്കൈ. 26 പേരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചത്. പ്രസിഡന്റ് അടക്കമുള്ള പ്രധാന പോസ്റ്റുകളിലേക്ക് മത്സരിക്കാൻ മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ വേണം എന്ന നിയമം ചൂണ്ടിക്കാട്ടി സാന്ദ്രയുടെ പത്രിക തള്ളിയിരുന്നു. എന്നാല്‍ എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച സാന്ദ്രയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ല.

എബ്രഹാം മാത്യു, ജോബി ജോർജ്, കിരീടം ഉണ്ണി, മുകേഷ് മേത്ത, ഔസേപച്ചൻ വാളക്കുഴി, ഷേർഖ സന്ദീപ്, ജി. സുരേഷ് കുമാർ, വിശാഖ് സുബ്രഹ്‌മണ്യൻ, സിയാദ് കോക്കർ, കൊച്ചുമോൻ സെഞ്ച്വറി, എവെർഷൈൻ മണി, തോമസ് മാത്യു, രമേശ്‌ കുമാർ, സന്തോഷ്‌ പവിത്രം എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com