
അല്ലു അര്‍ജുന്റെ പുഷ്പ 3യുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്ത്. പുഷ്പ രാജ് ഇനിയും പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് പുതിയ അപ്‌ഡേറ്റ്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി എക്‌സ് അക്കൗണ്ടില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. പുഷ്പ 3യുടെ സൗണ്ട് മിക്‌സിങ് പൂര്‍ത്തിയായി എന്ന പോസ്റ്റാണ് റസൂല്‍ പൂക്കുട്ടി പങ്കുവെച്ചത്. സ്‌ക്രീനില്‍ പുഷ്പ 3 ദി റാംപേജ് എന്ന് നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ ഉടന്‍ തന്നെ റസൂല്‍ പൂക്കുട്ടി പോസ്റ്റ് പിന്‍വലിച്ചു. ഇപ്പോള്‍ എക്‌സില്‍ ട്രെന്റിംഗാണ് പുഷ്പ 3 ദി റാംപേജ്.
പുഷ്പ 2 ഡിസംബര്‍ 5നാണ് തിയേറ്ററിലെത്തുന്നത്. താരത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അഡ്വാന്‍സ് ബുക്കിങ്ങില്‍ തരംഗം സൃഷ്ടിക്കുകയാണ്. റിലീസിന് രണ്ട് ദിവസം ശേഷിക്കെ ചിത്രം ഇതിനകം 50 കോടി നേടിക്കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുഷ്പ 2 ഇതുവരെ ഒരു ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായാണ് കണക്ക്.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂള്‍ ആറ് ഭാഷകളിലായാണ് ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏകദേശം 400 കോടി ബഡ്ജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്റെ ജവാന്‍, യാഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2 എന്നിവയുടെ കളക്ഷനുകള്‍ പുഷ്പ 2 മറികടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.