

പൃഥ്വിരാജിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കുന്ന പുതിയ ചിത്രം ഒടിയൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ഹൊറർ ത്രില്ലറായ 'ഡീയസ് ഈറെ'യ്ക്കു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒടിയൻ. കരൺ ജോഹർ നിർമിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായി എത്തുക.
ഹൊറർ ത്രില്ലറായി ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ എത്തും. രാഹുൽ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ. രാഹുലിന്റെ നാലാമത്തെ ചിത്രമാണ് ഒടിയൻ. റെഡ് റെയ്ൻ, ഭൂതകാലം, ഡീയസ് ഈറ തുടങ്ങിയവയാണ് രാഹുലിന്റെ ആദ്യ ചിത്രങ്ങൾ.
ഒടിയൻ: ദി ഏജ് ഒഫ് ഇല്യൂഷൻ എന്ന ടൈറ്റിൽ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. "സത്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള ഒരു പോരാട്ടം... ഉടൻ ആരംഭിക്കും. അവതരിപ്പിക്കുന്നു, ഒടിയൻ - ദി ഏജ് ഓഫ് ഇല്യൂഷൻ," എന്ന് കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചത്.