
ടി.ജെ ജ്ഞാനവേല്‍ ചിത്രം വേട്ടയ്യനിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറക്കാര്‍. നായകന്‍ രജനികാന്തും ഫഹദ് ഫാസിലും അഭിനയിക്കുന്ന ഒരു കോമഡി രംഗമാണ് ലൈക പ്രൊഡക്ഷന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ എസ്പി അത്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
ആഗോള കളക്ഷനില്‍ 240 കോടിയിലധികമാണ് വേട്ടയ്യന്‍ കളക്ട് ചെയ്തത്. സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. തമിഴ്നാടിന് പുറത്തും ചിത്രത്തിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് നിര്‍മാതാക്കളുടെ പക്ഷം. ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേല്‍ ഒരുക്കിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, റിതിക സിങ്, ദുഷാര വിജയന്‍ , റാണ ദഗുബാട്ടി തുടങ്ങിയ വലിയ താരനിര തന്നെ അണിനിരന്നിരുന്നു.
അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച വേട്ടയ്യന്‍ കേരളത്തില്‍ ശ്രീഗോകുലം മൂവീസാണ് വിതരണം ചെയ്തത്.
ഛായാഗ്രഹണം- എസ് ആര്‍ കതിര്‍, എഡിറ്റിംഗ്- ഫിലോമിന്‍ രാജ്, ആക്ഷന്‍- അന്‍പറിവ്, കലാസംവിധാനം- കെ കതിര്‍, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വര്‍ദ്ധന്‍. ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് മറ്റ് അണിയറക്കാര്‍.