മാസ് ഡയലോഗ്, അനിരുദ്ധിന്റെ കിടിലൻ സ്കോർ! ഞെട്ടിക്കാൻ സുരാജ് വെഞ്ഞാറമൂട്; 'ജയിലർ 2' ക്യാരക്ടർ വീഡിയോ പുറത്ത്

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 15നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്
'ജയിലർ 2'ൽ  സുരാജ് വെഞ്ഞാറമൂട്
'ജയിലർ 2'ൽ സുരാജ് വെഞ്ഞാറമൂട്
Published on
Updated on

'ജയിലർ 2' അപ്ഡേറ്റിനായി കാത്തിരുന്ന രജനികാന്ത് ആരാധകരെ ആവേശത്തിലാക്കി അണിയറപ്രവർത്തകർ. സിനിമയുടെ റിലീസിന് മുന്നോടിയായി ആദ്യ ക്യാരക്ടർ വീഡിയോ പുറത്തുവിട്ടു. മലയാളി താരം സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധിന്റെ സ്കോറിൽ മാസ് ഡയലോഗുമായിട്ടാണ് വീഡിയോയിൽ സുരാജിനെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീപ് എന്ന വില്ലൻ കഥാപാത്രമായാണ് ചിത്രത്തിൽ നടൻ എത്തുന്നത്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലർ 2' ഒക്ടോബർ 15നാണ് ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. 2023ൽ റിലീസ് ചെയ്ത 'ജയിലറി'ന്റെ രണ്ടാം ഭാ​ഗമാണ് ചിത്രം.

'ജയിലർ 2'ൽ  സുരാജ് വെഞ്ഞാറമൂട്
അമൽ നീരദ് ചിത്രം 'ബാച്ച്‌ലർ പാർട്ടി D'eux' ഫസ്റ്റ് ലുക്ക് വരുന്നു; അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

സുരാജിനെ പുറമേ നിരവധി മലയാളി താരങ്ങൾ 'ജയിലർ 2'ന്റെ ഭാഗമാകുന്നുണ്ട്. നേരത്തെ പുറത്തുവിട്ട പ്രൊമോയിൽ സുനിൽ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നിവരെ കാണാം. 'ജയിലർ' ആദ്യ ഭാഗത്തിൽ 'മാത്യു' എന്ന മുംബൈ ഗ്യാങ്സ്റ്ററായി അതിഥി വേഷത്തിൽ എത്തി മോഹൻലാൽ ഞെട്ടിച്ചിരുന്നു. രണ്ടാം ഭാഗത്തിലും നടൻ എത്തുന്നുണ്ട്.

രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, ജതിൻ ശർമ, ജാക്കി ഷ്റോഫ്, മിഥുൻ ചക്രവർത്തി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതിഥി വേഷത്തിൽ വിജയ് സേതുപതിയും ചിത്രത്തിലുണ്ടാകും.അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിങ്: ആർ. നിർമൽ, ആർട്ട്: കിരൺ, ആക്ഷൻ: ചേതൻ ഡിസൂസ.

News Malayalam 24x7
newsmalayalam.com