എഐ സംഗീതം മാത്രമുള്ള ചാനലുമായി രാം ഗോപാല്‍ വര്‍മ്മ, 'സാരി'യിലെ മുഴുവന്‍ സംഗീതവും എഐ വക

രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയ ആര്‍ജിവി- ഡെന്‍ എന്ന സംഗീത ചാനലില്‍ മുഴുവന്‍ സംഗീതവും എഐ ചിട്ടപ്പെടുത്തിയതായിരിക്കും.
എഐ സംഗീതം മാത്രമുള്ള ചാനലുമായി രാം ഗോപാല്‍ വര്‍മ്മ, 'സാരി'യിലെ മുഴുവന്‍ സംഗീതവും എഐ വക
Published on

സംഗീത നിര്‍മ്മാണത്തില്‍ മുഴുവനായും മനുഷ്യരെ ഒഴിവാക്കി ഒരു പരീക്ഷണം. അതാണ് രാം ഗോപാല്‍ വര്‍മ്മ തന്റെ പുതിയ ചിത്രമായ സാരിയില്‍ പരീക്ഷിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസംഗീതവും ഉള്‍പ്പടെ മുഴുവനും കൈകാര്യം ചെയ്യുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ്. രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയ ആര്‍ജിവി- ഡെന്‍ എന്ന സംഗീത ചാനലില്‍ മുഴുവന്‍ സംഗീതവും എഐ ചിട്ടപ്പെടുത്തിയതായിരിക്കും.

എഐ ആപ്പുകള്‍ ഉപയോഗിച്ചുള്ള സംഗീതം മാത്രമുള്ള ആര്‍ജിവി-ഡെന്‍ ഞാനും എന്റെ പാര്‍ട്ടണര്‍ രവി വര്‍മ്മയും ചേര്‍ന്ന് തുടങ്ങുന്ന വിവരം അറിയിക്കട്ടെ. സാരി എന്ന പുതിയ ചിത്രത്തില്‍ എഐയാണ് മ്യൂസിക്ക് ചെയ്തിട്ടുള്ളത്. മറ്റൊരര്‍ത്ഥത്തില്‍ ഈ സിനിമയിലെ പാട്ടും പശ്ചാത്തല സംഗീതവും എല്ലാം എഐ ആണ്. രാം ഗോപാല്‍ വര്‍മ്മ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. താമസിയാതെ സംഗീതരംഗം എഐ കീഴടക്കുമെന്നും അദേഹം പറഞ്ഞു. സംഗീതം സാധാരണക്കാരിലേക്ക് എത്തും എന്നും അദേഹം സൂചിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com