"ഇതാണോ ഏറ്റവും വലിയ ഇന്ത്യൻ ചിത്രം?" യഷിന് കയ്യടി, വിഎഫ്‌എക്സിൽ രണ്ട് അഭിപ്രായം, 'രാമായണ' ഇംഗ്ലീഷ് ട്രെയ്‌ലർ

ചിത്രത്തിന്റെ ബ്രഹ്മാണ്ഡ കാൻവാസ് വെളിവാക്കുന്നതാണ് ഇംഗ്ലീഷ് ട്രെയ്‌ലർ
'രാമായണ' ഇംഗ്ലീഷ് ട്രെയ്‌ലർ
'രാമായണ' ഇംഗ്ലീഷ് ട്രെയ്‌ലർ
Published on: 
Updated on: 

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' സിനിമയുടെ ഇംഗ്ലീഷ് ട്രെയ്‌ലർ പുറത്ത്. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യഷ് രാവണനായും വേഷമിടുന്ന ചിത്രം ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം 2026 നവംബർ അഞ്ചിന് ലോകമെമ്പാടും റിലീസ് ചെയ്യും.

ചിത്രത്തിന്റെ ബ്രഹ്മാണ്ഡ കാൻവാസ് വെളിവാക്കുന്നതാണ് ഇംഗ്ലീഷ് ട്രെയ്‌ലർ. വിഎഫ്‌എക്സ് ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായ ട്രെയ്‌ലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വിഎഫ്‌എക്സ് രംഗങ്ങളിൽ രണ്ട് അഭിപ്രായമാണ് കാണികൾക്കുള്ളത്. ചില രംഗങ്ങളിലെ വിഷ്വൽ എഫക്ട്സ് പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്ന് ചിലർ സമൂഹമാധ്യമങ്ങളിൽ നിരാശ പ്രകടിപ്പിച്ചു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായതിനാൽ വി.എഫ്.എക്സ് കൂടുതൽ മെച്ചപ്പെടുത്തേണ്ടതായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം. ഹോളിവുഡ് നിലവാരം പുലർത്തുന്ന ദൃശ്യങ്ങളാണ് ട്രെയ്‌ലറിൽ കാണാൻ സാധിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതേസമയം, തിയേറ്ററിൽ യഷിന്റെ രാവണൻ കയ്യടി നേടുമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. യഷിന്റെ പ്രകടനത്തെ പ്രശംസിക്കുന്ന നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ കാണാം.

'രാമായണ' ഇംഗ്ലീഷ് ട്രെയ്‌ലർ
'ആദിപുരുഷ്' മുതൽ 'രാമായണ' വരെ! ഇന്ത്യൻ സിനിമകളിലെ VFX പിഴയ്‌ക്കുന്നതെവിടെ?

എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി ആണ് 'രാമായണ'യുടെ വിഎഫ്ക്സിന് പിന്നിൽ. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

'രാമായണ' ഇംഗ്ലീഷ് ട്രെയ്‌ലർ
ടൈഗറിന്റെ രണ്ടാം വരവിൽ മാസ് കുറഞ്ഞു, ചിരി കൂടി; 'ജയിലർ 2' റിവ്യൂ | JAILER 2 REVIEW

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. രൺബീർ കപൂർ (രാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ), ശോഭന (കൈകസി), അരുൺ ഗോവിൽ (ദശരഥൻ), രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com