"യുവാക്കളാണ് നമ്മുടെ ഭാവി"; ട്രെയ്‌ലർ റിലീസ് മാറ്റിയതായി 'രാമായണ' നിർമാതാവ്, കമന്റുമായി റഹ്‌മാൻ

ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്
നമിത് മൽഹോത്ര, രാമായണ പോസ്റ്റർ, എ.ആർ. റഹ്മാൻ
നമിത് മൽഹോത്ര, രാമായണ പോസ്റ്റർ, എ.ആർ. റഹ്മാൻ
Published on
Updated on

ന്യൂ ഡൽഹി: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'രാമായണ'. സാൻ ഡിയേഗോ കോമിക്-കോൺ പരിപാടിക്കിടെ സിനിമയുടെ ട്രെയ്‌ലർ ആഗോളതലത്തിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ, ട്രെയ്‌ലറിന്റെ ആഗോള റിലീസ് മറ്റൊരു തീയതിയിലേക്ക് മാറ്റിയതായി നിർമാതാവ് നമിത് മൽഹോത്ര അറിയിച്ചു.

'രാമായണ' ആഗോളതലത്തിൽ വിതരണം ചെയ്യുന്നതിനായി സോണി പിക്ചേഴ്സ് എന്റർടെയ്‌ൻമെന്റുമായി കൈകോർത്ത വിവരം പങ്കുവച്ചുകൊണ്ടാണ് തീയതി മാറ്റം നിർമാതാവ് അറിയിച്ചത്. "ഈ സാഹചര്യം കണക്കിലെടുത്ത്, സിനിമയുടെ ട്രെയ്‌ലർ മറ്റൊരു തീയതിയിലായിരിക്കും ആഗോളതലത്തിൽ പുറത്തിറക്കുക," എന്ന് നമിത് മൽഹോത്ര സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ പ്രസ്താവനയിലെ അവസാന വാചകങ്ങൾ ശ്രദ്ധേയമാണ്.

നമിത് മൽഹോത്ര, രാമായണ പോസ്റ്റർ, എ.ആർ. റഹ്മാൻ
സൂര്യ - മമിത ബൈജു ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്': 'വെഡ്ഡിങ് സോങ്' പ്രൊമോ വീഡിയോ പുറത്ത്

"രാജ്യത്തെ യുവാക്കളാണ് നമ്മുടെ ഭാവി. നമ്മുടെ ഭാവി സംരക്ഷിക്കാനായി നമ്മളാൽ സാധ്യമാകുന്നതിന്റെ പരമാവധി ചെയ്യാം, ജയ് ഹിന്ദ്," എന്നാണ് നമിത് കുറിച്ചത്. പോസ്റ്റിന് താഴെ, "അമേസിങ്, ജയ് ഹോ," എന്ന് എ.ആർ. റഹ്‌മാൻ കമന്റും ചെയ്തിട്ടുണ്ട്. ഇത് ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിനുള്ള പിന്തുണയായാണ് പലരും വായിക്കുന്നത്. അതേസമയം, എല്ലാവരുടേയും ശ്രദ്ധ വിദ്യാർഥി പ്രക്ഷോഭത്തിലാകും എന്നതിനാൽ മാർക്കറ്റിങ് താൽപ്പര്യാർഥം എടുത്ത തീരുമാനമാകാം ഇതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. സോണി കൂടി ചേർന്ന് നിർമിക്കുന്ന 'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ'യ്‌ക്കൊപ്പം ആഗോളതലത്തിൽ ട്രെയ്‌ലർ പ്രീമിയർ ചെയ്യാനുള്ള നീക്കമായും ഇതിനെ കാണുന്നവരുണ്ട്.

നമിത് മൽഹോത്ര, രാമായണ പോസ്റ്റർ, എ.ആർ. റഹ്മാൻ
'ഇരുളിൻ മറവിലെ മായക്കഥ...'; ബിജിബാലിന്റെ ശബ്‍ദത്തിൽ 'ഉന്മാദ'ത്തിലെ ആദ്യ ഗാനം പുറത്ത്

രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ട് ഭാഗങ്ങളായാണ് എത്തുന്നത്. 'രാമായണം: ഭാഗം 1' 2026 ദീപാവലിക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ഇത് 2027 ദീപാവലിക്ക് പുറത്തിറങ്ങും.

പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്ട്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

News Malayalam 24x7
newsmalayalam.com