മൂന്ന് മിനുട്ട് 47 സെക്കൻഡ് ദൈർഘ്യം! കാത്തിരിപ്പിന് വിരാമം, 'രണബാലി' ട്രെയ്‌ലർ നാളെയെത്തും

വിവാഹ ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണ് 'രണബാലി'
 'രണബാലി'യിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
'രണബാലി'യിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
Published on: 
Updated on: 

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'രണബാലി'യുടെ ട്രെയ്‌ലർ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ എട്ട് വൈകീട്ട് 6:03നാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങുന്നത്. മൂന്ന് മിനുട്ടും 47 സെക്കൻഡും ദൈർഘ്യമുള്ള, തികച്ചും റോ & റൂട്ടഡ് ശൈലിയിലുള്ള ദൃശ്യവിരുന്നാണ് അണിയറപ്രവർത്തകർ ട്രെയ്‌ലറിലൂടെ വാഗ്ദാനം ചെയ്യുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16നാണ് വേൾ‍ഡ് വൈഡ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ, ചുവന്ന രക്തത്തുള്ളികൾ മാത്രം വേറിട്ടുനിൽക്കുന്ന തരത്തിലാണ് ട്രെയ്‌ലർ റിലീസ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കൂർത്ത മീശയും ചിതറിയ മുടിയിഴകളും മാറിൽ മാലയും ധരിച്ച് ചുരുട്ടിപിടിച്ച മുഷ്ടികളുമായി അതിശക്തവും ഗൗരവമുള്ളതുമായ ഭാവത്തിലാണ് വിജയ് ദേവരകൊണ്ട പോസ്റ്ററിലുള്ളത്. വസ്ത്രത്തിലും കൈകളിലും രക്തം പുരണ്ട രീതിയിലുള്ള ഡിസൈൻ ചിത്രത്തിലെ രക്തരൂക്ഷിതമായ രംഗങ്ങളുടെ സൂചനയാണ് നൽകിയിരിക്കുന്നത്. ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് 'എൻന്തയ്യ സാമി' ഗാനം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു.

 'രണബാലി'യിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
മുത്തച്ഛന്റെ ജന്മവാർഷിക ദിനത്തിൽ പുതിയ ക്രിയേറ്റീവ് ഓഫീസ് ‘ICONZA’യുമായി അല്ലു അർജുൻ

പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് സിനിമയുടെ മുമ്പ് പുറത്തിറങ്ങിയ ടീസറിൽ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

"സിംഗനമല ബൊബ്ബിലി രണബാലി" എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട ഞെട്ടിക്കുമെന്നാണ് സൂചന. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.

'രണബാലി' സിനിമ
'രണബാലി' സിനിമ

വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. പിരിയോഡിക് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.

നിർമാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമ്മാതാവ്: ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, ജിഷ്‌ണു ഭട്ടാചാര്യ, എഡിറ്റിങ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: കൃതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോസാനം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റോബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിഷെട്ടി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പി.ആർ.ഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

News Malayalam 24x7
newsmalayalam.com