പൊലീസും ഒരുകൂട്ടം ഗുണ്ടകളും; ഒപ്പം കാരിക്കാമുറി ഷൺമുഖനും, 'ലോ & ഓർഡർ' ട്രെയ്‌ലർ

ബിജിബാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്
ലോ ആൻഡ് ഓർഡർ' പോസ്റ്റർ
ലോ ആൻഡ് ഓർഡർ' പോസ്റ്റർ
Published on
Updated on

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ലോ ആൻഡ് ഓർഡർ' ട്രെയ്‌ലർ പുറത്ത്. ഒരു മുഴുനീള ആക്ഷൻ ത്രില്ലറായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. 'തുടരും’ സിനിമയിൽ 'ജോർജ് സാർ' എന്ന വില്ലൻ വേഷത്തിലൂടെ നടൻ എന്ന നിലയിലും ശ്രദ്ധനായ പ്രശസ്ത പരസ്യചിത്ര നിർമാതാവ് പ്രകാശ് വർമയും അഭിരാമിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി. മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ 2004ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ പുറത്തുവിട്ട സിനിമയുടെ ടീസറിന്റെ അവസാന ഭാഗത്ത് ഷൺമുഖന്റെ വരവ് അറിയിക്കുന്ന ഒരു ഷോട്ടും കാണിച്ചിരുന്നു. ട്രെയ്‌ലറിന്റെ അവസാനവും അത്തരം ഒരു ഷോട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്ക് പൂർണമായി വെളിപ്പെടുത്തിയിട്ടില്ല.

ലോ ആൻഡ് ഓർഡർ' പോസ്റ്റർ
"ഗുജറാത്ത് പാകിസ്ഥാനിൽ ആണോ?" ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദി മാറ്റത്തെ പിന്തുണച്ച് പരേഷ് റാവൽ

ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ്, ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി, അംബികാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സാബു റാം കലാസംവിധാനവും, റോഷൻ എൻ. ജി. മേക്കപ്പും സമീരാ സനീഷ് കോസ്റ്റ്യും ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ സ്റ്റിൽസ് പ്രേംലാൽ പട്ടാഴിയും, സൗണ്ട് ഡിസൈൻ കിഷൻ സപ്തയുമാണ് ചെയ്തിരിക്കുന്നത്. സുനിൽ സിംഗ് ലൈൻ പ്രൊഡ്യൂസറായും, വി. ബോസ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ആന്റണി സ്റ്റീഫൻ ഡിസൈനും ശാലിനി കാസ്റ്റിംഗ് ഡയറക്ടറാണ്. പ്രസാദ് നമ്പ്യാങ്കാവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിരിക്കുന്നു. സത്യം സിനിമാസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. പിആർഒ - വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com